CinemaGeneralIndian CinemaLatest News

‘ആചാര്യ’ വരുത്തിയ നഷ്ടം നികത്താൻ സഹായിക്കണം: ചിരഞ്ജീവിക്ക് വിതരണക്കാരന്റെ കത്ത്

ചിരഞ്ജീവിയെ കേന്ദ്ര കഥാപാത്രമാക്കി കൊരടാല ശിവ ഒരുക്കിയ ചിത്രമാണ് ‘ആചാര്യ’. ചിരഞ്ജീവിയും മകൻ രാം ചരണും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൂജ ഹെഗ്‌ഡെയാണ് നായികയായെത്തിയത്. സോനു സൂദ്, ജിഷു സെൻഗുപ്‍ത, കിഷോര്‍ പൊസനി കൃഷ്‍ണ മുരളി, തനികെല്ല ഭരണി, അജയ്, സംഗീത് കൃഷ്‍ തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടു. ഏപ്രിൽ 29ന് റിലീസ് ചെയ്ത സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ഇപ്പോളിതാ, സിനിമ വരുത്തിയ നഷ്ടം നികത്താനായി ചിരഞ്ജീവിയോട് സഹായാഭ്യർത്ഥന നടത്തിയിരിക്കുകയാണ് വിതരണക്കാരൻ. കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെ വിതരണക്കാരനായ രാജഗോപാൽ ബജാജാണ് സഹായാഭ്യർത്ഥനയുമായെത്തിയത്. കത്ത് മുഖാന്തരമാണ് രാജഗോപാൽ ഇക്കാര്യം ആവശ്യപ്പെട്ടത്. സിനിമ പ്രതീക്ഷിച്ച രീതിയിൽ കളക്ഷൻ നേടിയില്ലെന്നും തനിക്ക് വലിയ തോതിൽ നഷ്ടമുണ്ടായെന്നും അദ്ദേഹം കത്തിൽ പറയുന്നു. മുടക്ക് മുതലിന്റെ 25 ശതമാനം മാത്രമാണ് തങ്ങൾക്ക് തിരിച്ചുപിടിക്കാൻ സാധിച്ചതെന്നും ഇപ്പോൾ വലിയ തോതിൽ ബാധ്യതകളുണ്ടെന്നും കത്തിലുണ്ട്. സിനിമ മൂലം ബാധ്യതകളുണ്ടായ വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്നും രാജഗോപാൽ ബജാജ് അഭ്യർത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button