BollywoodCinemaGeneralIndian CinemaLatest News

എനിക്കാരേയും സംശയിക്കേണ്ട കാര്യമില്ല, ലോറൻസിനെ എല്ലാവർക്കും അറിയുന്നത് പോലെ എനിക്കും അറിയാം: സൽമാൻ ഖാൻ

ബോളിവുഡ് താരം സൽമാൻ ഖാനും പിതാവ് സലിം ഖാനും വധഭീഷണിയുണ്ടായെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബാന്ദ്ര ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ലഭിച്ച കത്തിലാണ് ഭീഷണി സന്ദേശമുള്ളത്. സലിം ഖാന് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ എന്നും നടക്കാൻ പോകുന്ന പതിവുണ്ട്. അദ്ദേഹം നടത്തത്തിന് ശേഷം പതിവായി വിശ്രമിക്കാറുള്ള സ്ഥലത്ത് നിന്നും സുരക്ഷാ ഉദ്യോഗസ്ഥരാണ് കത്ത് കണ്ടെത്തിയത്. അടുത്തിടെ കൊല്ലപ്പെട്ട പഞ്ചാബി ​ഗായകനും കോൺ​ഗ്രസ് പ്രവർത്തകനുമായ മൂസെവാലയുടെ അവസ്ഥ തന്നെയാകും സൽമാനും പിതാവിനും ഉണ്ടാകുക എന്നാണ് കത്തിൽ പറയുന്നത്.

ഇപ്പോളിതാ, സംഭവത്തിൽ സൽമാൻ ഖാൻ പൊലീസിന് നൽകിയ മൊഴിയിലെ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ലോറൻസ് ബിഷ്‌ണോയിയെ എല്ലാവർക്കും അറിയുന്നത് പോലെ തനിക്ക് അറിയാം എന്നാണ് സൽമാൻ പറഞ്ഞത്. മുംബൈ പൊലീസാണ് നടന്റെ മൊഴി രേഖപ്പെടുത്തിയത്. സൽമാനെ ദ്രോഹിക്കാൻ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ എന്നത് സംബന്ധിച്ച ചോദ്യത്തിന് ‘എനിക്കാരേയും സംശയിക്കേണ്ട കാര്യമില്ല’ എന്നായിരുന്നു താരത്തിന്റെ മറുപടി.

അതേസമയം, വധഭീഷണിയിൽ ലോറൻസ് ബിഷ്‌ണോയിക്ക് പങ്കില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചിരുന്നു. ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയെ ചോദ്യം ചെയ്തതിന് ശേഷമാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button