CinemaGeneralIndian CinemaLatest NewsMollywood

അദ്ദേഹത്തിന്റെ ജീവിതത്തിലെ ദുരന്തം മാത്രം പറയുന്ന ചിത്രമല്ല ഇത്: ആര്‍ മാധവന്‍

ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’. ആര്‍ മാധവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആർ മാധവൻ തന്നെയാണ് ചിത്രത്തിൽ നമ്പി നാരായണനായി വേഷമിടുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

ആര്‍ മാധവന്റെ ട്രൈ കളര്‍ ഫിലിംസും മലയാളിയായ ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ ചെയ്യുന്ന റോളില്‍ തമിഴില്‍ സൂര്യ ആയിരിക്കും എത്തുക. ജൂലായ് 1നാണ് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യുന്നത്. നേരത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

Also Read: ബോക്സ് ഓഫീസിൽ കുതിച്ച് ‘വിക്രം’: ‘ബാഹുബലി’യുടെ റെക്കോര്‍ഡുകൾ ഇനി പഴങ്കഥ

ഇപ്പോളിതാ, ചിത്രത്തെക്കുറിച്ച് സംവിധായകനും നടനുമായ മാധവൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. നമ്പി നാരായണന്റെ ജീവിതത്തിലെ ദുരന്തം മാത്രം പറയുന്ന ഒരു ചിത്രമല്ല ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’ എന്നാണ് മാധവൻ പറയുന്നത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ആർ മാധവന്റെ വാക്കുകൾ:

നമ്പി നാരായണന്റെ ജീവിതത്തിലെ ദുരന്തം മാത്രം പറയുന്ന ഒരു ചിത്രമല്ല ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സംഭവം മാത്രമാണ് ദുരന്തം. രാജ്യത്തിന് സ്വപ്‌നതുല്യമായ ധാരാളം നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ആ നേട്ടങ്ങൾ പലര്‍ക്കും അറിയില്ല. മലയാളികള്‍ എന്നും തനിക്ക് നല്‍കിയ സ്‌നേഹം വലുതാണ്. തന്റെ ആദ്യ സിനിമ ആരംഭിച്ചത് കേരളത്തില്‍ നിന്നാണ്. ഇപ്പോള്‍ ആദ്യ സംവിധാന സംരംഭത്തിലും മലയാളി സാന്നിധ്യം ഉണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button