CinemaGeneralIndian CinemaLatest NewsMollywood

മണവാളൻ വസീം ആയി ടൊവിനോ എത്തുന്നു: ഗംഭീര പ്രൊമോഷൻ പരിപാടികളുമായി തല്ലുമാല ടീം

മാസ് സിനിമകളിലേക്ക് മലയാള സിനിമ ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ച് വരുന്ന സമയമാണിത്. കടുവയും, പാപ്പനും തിയേറ്ററുകളിൽ വലിയ വിജയമായത് തന്നെ പ്രേക്ഷകർ അത്തരം സിനിമകൾ കാണാൻ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുന്നു എന്ന സൂചനയാണ് നൽകുന്നത്. ഈ അവസരത്തിലാണ് വലിയ മുതൽമുടക്കുമായി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘തല്ലുമാല’ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. കളർഫുൾ എന്റർടെയ്നർ എന്ന ഗണത്തിൽപ്പെടുത്താവുന്ന സിനിമ ഓഗസ്റ്റ് 12നാണ് റിലീസ് ചെയ്യുന്നത്. ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. സിനിമയ്ക്ക് വേണ്ടി അണിയറ പ്രവർത്തകർ നടത്തുന്ന പ്രൊമോഷൻ പരിപാടികളും ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.

Also Read: ഞാൻ ആ പഴയ കാലം ഓർത്ത് പോയി, ഇനിയും ഞങ്ങൾക്ക് ഒരുപാട് ദൂരം പോകാനുണ്ട്: വികാരനിർഭരമായ കുറിപ്പുമായി ബിബിൻ ജോർജ്

തിരുവനന്തപുരം ലുലു മാളിൽ വച്ച് നടന്ന പ്രൊമോഷൻ പരിപാടിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. സിനിമയിലെ താരങ്ങളും പരിപാടിയിൽ പങ്കെടുത്തിരുന്നു. ചടങ്ങിനോടനുബന്ധിച്ച് പുറത്തിറക്കിയ ‘തല്ലുമാല’ സ്‌പെഷ്യൽ ടീ ഷർട്ടുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ വൈറലാണ്. മൈ ഡെസിഗ്നേഷനുമായി ചേർന്നാണ് ‘തല്ലുമാല’ സംഘം ടീ ഷർട്ട് പുറത്തിറക്കിയത്. സൗത്ത് ഇന്ത്യയിൽ ആദ്യമായാണ് സിനിമ പ്രൊമോഷന് റെയിൻ ബോ റിഫ്ലക്ടീവ് പ്രിന്റ് ഉപയോഗിച്ചുള്ള ടീ ഷർട്ടുകൾ പുറത്തിറക്കുന്നത്. അടുത്ത കാലത്ത് തങ്ങൾക്ക് ഏറ്റവുമധികം റെസ്പോൺസ് ലഭിച്ച പ്രൊഡക്ടുകളിൽ ഒന്ന് ‘തല്ലുമാല’യുടെ ടീ ഷർട്ടുകളാണ് എന്നാണ് മൈ ഡെസിഗ്നേഷന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ കുറുപ്പ്, കടുവ, മഹാവീര്യർ എന്നീ സിനിമകളുടെയും ഒഫീഷ്യൽ മർച്ചൻഡൈസർ പാർട്ണർമാരായിരുന്നു മൈ ഡെസിഗ്നേഷൻ.

ലുലു മാളിലെ നടന്ന ചടങ്ങിന് ശേഷം ദുബായിയിൽ എത്തിയ ‘തല്ലുമാല’ സംഘത്തിന് അവിടെയും വലിയ സ്വീകരണമാണ് ലഭിച്ചത്. പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ എൽഇഡി ഷോയും നടന്നു. ജിസിസിയിൽ ആരംഭിച്ച ബുക്കിങ്ങിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

മണവാളൻ വസീം, വ്ലോ​ഗർ ബീപാത്തു എന്നീ കഥാപാത്രങ്ങളായാണ് ടൊവിനോയും കല്യാണിയും സിനിമയിൽ എത്തുന്നത്. സിനിമയിലെ ഗാനങ്ങൾക്കും ട്രെയ്‍ലറിനും വലിയ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. വിഷ്ണു വിജയ് സംഗീതം നിർവ്വഹിച്ചിരിക്കുന്ന ഗാനങ്ങൾ ഇപ്പോൾ തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച് കഴിഞ്ഞു. ഓൺലൈൻ പിആർഒ – സുനിത സുനിൽ.

shortlink

Related Articles

Post Your Comments


Back to top button