CinemaGeneralIndian CinemaLatest News

വിജയ് ദേവരകൊണ്ടയുടെ ‘ലൈ​ഗർ’ കേരളത്തിലെത്തിക്കുന്നത് ഗോകുലം മൂവീസ്

വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജ​ഗന്നാഥ് ഒരുക്കുന്ന ചിത്രമാണ് ‘ലൈഗർ’. തെന്നിന്ത്യൻ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ബോളിവുഡ് താരം അനന്യ പാണ്ഡെയാണ് നായികയായെത്തുന്നത്. ഓഗസ്റ്റ് 25നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഗോകുലം മൂവീസ് സ്വന്തമാക്കി എന്ന വാർത്തയാണ് വരുന്നത്. ഇന്ത്യ മുഴുവൻ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരു ചിത്രം വിതരണത്തിനെടുത്ത് കേരളത്തിലെത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ശ്രീ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലൻ പറഞ്ഞു. കേരളത്തിലെ നൂറ്റിയൻപതിൽപ്പരം തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.

Also Read: ‘തല്ലുമാല’യുടെ ഓൺലൈൻ ബുക്കിം​ഗ് ആരംഭിച്ചു: ആദ്യ ദിനത്തിൽ തന്നെ ഹെവി ബുക്കിംഗ്

ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റിയും പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിജയ് ഉൾപ്പടെയുള്ള താരങ്ങളും അണിയറ പ്രവർത്തകരും ആഗസ്റ്റ് 18ന് കേരളത്തിൽ എത്തുന്നുണ്ട്.

രമ്യാ കൃഷ്ണൻ, റോണിത് റോയ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിഥി താരമായി ബോക്സിം​ഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിൽ എത്തുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button