GeneralIndian CinemaLatest News

പ്രശാന്ത് നീൽ – പ്രഭാസ് കൂട്ടുകെട്ട്: സലാർ സെപ്റ്റംബറിൽ

കെജിഎഫ് 2 എന്ന ചിത്രത്തിന് ശേഷം ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന സലാർ. 2022 തുടക്കത്തിലാണ് സലാറിന്റെ ചിത്രീകരണം ആരംഭിച്ചത്. കെജിഎഫ്, കെജിഎഫ് 2 എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സലാർ. കന്നട, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. അതോടൊപ്പം മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുകയും ചെയ്യും.

Also Read: ആ പണം വേണ്ട, അനാരോഗ്യകരമായ ജീവിതശൈലി ഉപേക്ഷിച്ചു: മദ്യ കമ്പനിയുടെ പരസ്യ ഓഫർ നിരസിച്ച് ചിമ്പു

ഇപ്പോളിതാ, സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചു കൊണ്ടാണ് അണിയറ പ്രവർത്തകർ റിലീസ് തിയതി പ്രഖ്യാപിച്ചത്. അടുത്ത വർഷം സെപ്റ്റംബർ 28നാണ് സിനിമ തിയേറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് റിലീസ് തിയതി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

സിനിമയിൽ പ്രഭാസ് ഇരട്ടവേഷത്തിൽ ആയിരിക്കുമെത്തുക എന്ന റിപ്പോർട്ടുകളുണ്ട്. രണ്ട്‌ കാലഘട്ടങ്ങളുടെ കഥയായിരിക്കും സിനിമ പറയുക എന്നാണ് സൂചന. ശ്രുതി ഹാസൻ ആണ് സിനിമയിലെ നായിക. പൃഥ്വിരാജും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button