CinemaGeneralIndian CinemaLatest NewsMollywood

നടി നഗ്മക്ക് യുഎഇ ഗോൾഡൻ വിസ: നന്ദി അറിയിച്ച് താരം

തെന്നിന്ത്യൻ നടി നഗ്മക്ക് യുഎഇയുടെ ഗോൾഡൻ വിസ. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് വഴി നഗ്മ ഗോൾഡൻ വിസ ഏറ്റുവാങ്ങി. ഡിജിറ്റൽ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് നടി വിസ പതിച്ച എമിറേറ്റ്സ് ഐഡി ഏറ്റുവാങ്ങിയത്. ദുബായിലെ സർക്കാർ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. ദുബായ് നൽകിയ അംഗീകാരത്തിന് നന്ദി അറിയിക്കുന്നതായും നഗ്മ ചടങ്ങിൽ പറഞ്ഞു. നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറി കൂടിയാണ് നഗ്മ.

ഇന്ത്യൻ സിനിമയിലെ വ്യത്യസ്ത ഭാഷകളിൽ ശ്രദ്ധേയമായ നടിയാണ് ന​ഗ്മ. മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ന​ഗ്മയുടെ സഹോദരിയും നടിയുമായ ജ്യോതിക, ജ്യോതികയുടെ പങ്കാളിയും നടനുമായ സൂര്യ എന്നിവർക്ക് നേരത്തെ യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി.

Also Read: ‘അതിന് മുൻപ് വരെ എന്റെ ഉള്ളിൽ കുറച്ച് ജീവനേ ബാക്കിയുണ്ടായിരുന്നുള്ളൂ’: ഇന്ദു വി എസിന്റെ കുറിപ്പ്

മലയാള ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. മലയാളി താരങ്ങളായ മോഹൻലാൽ, മീരാ ജാസ്മിൻ, ആന്റണി പെരുമ്പാവൂർ, അഞ്ജലി അമീർ, പൃഥ്വിരാജ്, ജയസൂര്യ, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, ശ്വേത മേനോൻ തുടങ്ങിയവർക്കും മുൻപ് ഗോൾഡൻ വിസ ലഭിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button