CinemaGeneralIndian CinemaKollywoodLatest News

തമിഴ് സംവിധായകന്‍ മണി നാഗരാജ് അന്തരിച്ചു

തമിഴ് സംവിധായകൻ മണി നാ​ഗരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പുതുതായി സംവിധാനം ചെയ്ത ‘വാസുവിൻ ​ഗർഭിണികൾ‘ എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കേയാണ് അദ്ദേഹത്തിന്റെ മരണം.

‘സക്കറിയയുടെ ഗർഭിണികൾ’ എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ‘വാസുവിൻ ഗർഭിണികൾ’. നീയാ നാനാ ​ഗോപിനാഥ്, സീത, വനിത വിജയകുമാർ, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലായിരുന്നു മണി നാ​ഗരാജ്.

Also Read: വിജയ് ദേവരകൊണ്ടയ്ക്ക് അടിപതറിയോ?: ലൈ​ഗർ ആദ്യ ദിന പ്രതികരണങ്ങൾ

ഗൗതം വാസുദേവ് മേനോന്റെ സംവിധാന സഹായിയായിരുന്ന മണി 2016ൽ ജി വി പ്രകാശിനെ നായകനാക്കി ‘പെൻസിൽ‘ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സ്വതന്ത്ര സംവിധായകനാവുന്നത്. അദ്ദേഹത്തിന്റെ മരണത്തിൽ തമിഴ് ചലച്ചിത്രമേഖലയിലെ നിരവധി പേർ അനുശോചിച്ചു.

shortlink

Related Articles

Post Your Comments


Back to top button