BollywoodCinemaGeneralIndian CinemaLatest News

കെ എല്‍ രാഹുല്‍ – ആതിയ ഷെട്ടി വിവാഹം: സൂചന നൽകി സുനിൽ ഷെട്ടി

ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുലും നടി ആതിയ ഷെട്ടിയും തമ്മിലുള്ള വിവാഹം എപ്പോൾ നടക്കുമെന്ന ചോദ്യത്തിന് ഉത്തരം നൽകി ആതിയയുടെ പിതാവും നടനുമായ സുനില്‍ ഷെട്ടി. രണ്ടുപേരും ജോലി തിരക്കുകൾ ഒഴിയുമ്പോൾ വിവാഹിതരാകും എന്നാണ് അദ്ദേഹം പറഞ്ഞത്. മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയോ എന്ന ചോദ്യത്തിന് ആയിരുന്നു താരത്തിന്റെ പ്രതികരണം. ഒരു ഇൻസ്റ്റഗ്രാം ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

‘എപ്പോൾ എന്നൊക്കെ കുട്ടികൾ തീരുമാനിക്കും എന്ന് ഞാൻ കരുതുന്നു. ഏഷ്യാ കപ്പ്, ലോകകപ്പ്, ദക്ഷിണാഫ്രിക്കൻ പര്യടനം, ഓസ്‌ട്രേലിയൻ പര്യടനം എന്നിങ്ങനെ വളരെ തിരക്കേറിയ ഷെഡ്യൂളിലാണ് രാഹുലിപ്പോൾ. കുട്ടികൾക്ക് ജോലിയിൽ നിന്ന് ഒരു ഇടവേള ലഭിക്കുമ്പോൾ വിവാഹം നടക്കും. ഒരു ദിവസം കൊണ്ടൊന്നും വിവാഹം നടത്താൻ പറ്റില്ലല്ലോ. മകൾ വിവാഹിതയാകണമെന്നാണ് അച്ഛന്റെ ആഗ്രഹം. അതിന് രാഹുലിന് സമയം വേണം. കുട്ടികൾ തീരുമാനിക്കട്ടെ, കാരണം രാഹുലിന്റെ മത്സരക്രമം കണ്ടാൽ നിങ്ങൾ ഞെട്ടും. ഒന്നോ, രണ്ടോ ദിവസത്തെ അവധി മാത്രമാണ് ലഭിക്കുന്നത്’, സുനിൽ ഷെട്ടി പറഞ്ഞു.

Also Read: കൃഷ്ണ ശങ്കറിന്റെ ‘കുടുക്ക് 2025’ തിയേറ്ററിൽ

കഴിഞ്ഞ മൂന്ന് വർഷമായി ആതിയ ഷെട്ടിയും കെ എൽ രാഹുലും തമ്മിൽ പ്രണയത്തിലാണ്. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അടുത്തിടെ രാഹുലിന്റെ കുടുംബാംഗങ്ങൾ മുംബൈയിലെത്തി ആതിയയുടെ വീട്ടുകാരുമായി വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button