CinemaGeneralIndian CinemaKollywoodLatest News

യശോദയിലെ സാമന്തയുടെ പുതിയ ലുക്ക് എത്തി, ടീസർ സെപ്റ്റംബർ 9ന്

സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന യശോദയുടെ ടീസർ സെപ്റ്റംബർ 9ന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വലിയ പ്രതീക്ഷകളോടെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ തയാറായി കഴിഞ്ഞതായി സംവിധായകരായ ഹരി – ഹരീഷ് ജോഡി അറിയിച്ചു.

ടീസർ എത്തുന്നു എന്നറിയിക്കുന്ന പോസ്റ്ററിൽ വളരെ ഉദ്വേഗം ജനിപ്പിക്കുന്ന തരത്തിലുള്ള സാമന്തയുടെ ഒരു ചിത്രമാണുള്ളത്. മുഖത്ത് മുറിവുമായി നിൽക്കുന്ന സാമന്തയാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ സാമന്തയുടെ ഈ ലുക്ക് ചർച്ചയായിട്ടുണ്ട്.

Also Read: കോബ്രയുടെ ദൈര്‍ഘ്യം വെട്ടിക്കുറച്ചു: കാരണം ഇതാണ്

ശ്രീദേവി മൂവീസിന്റെ ബാനറിൽ ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ് സിനിമ നിർമ്മിക്കുന്നത്. 5 ഭാഷകളിലായിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാർ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button