CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

കൊച്ചി മെട്രോയുടെ രണ്ടാഘട്ട വികസനം: പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് ഹരീഷ് പേരടി

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാഘട്ട വികസനം കാക്കനാടേക്ക് നീട്ടുന്നതിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. കേരളത്തിന്റെ വികസനത്തിന് അനുമതി നൽകിയതിലും ഫണ്ട് അനുവദിച്ചതിലും ഒരു മലയാളി എന്ന നിലയിൽ പ്രധാനമന്ത്രിയോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്ന് ഹരീഷ് പറഞ്ഞു. ‘ഇങ്ങനെയാണെങ്കിൽ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങൾക്ക് നേരിട്ട് കൈ തരും’ എന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.

ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

മോദിജീ ഞാൻ കാക്കനാടാണ് താമസിക്കുന്നത്…മെട്രോയുടെ രണ്ടാഘട്ട വികസനം എന്റെ വീട്ടിനടുത്തേക്ക് എത്തുന്നു എന്നറിയുന്നതിൽ വ്യക്തിപരമായി നിറഞ്ഞ സന്തോഷം..കേരളത്തിന്റെ വികസനത്തിന് അനുമതി നൽകിയതിൽ ഫണ്ട് അനുവദിച്ചതിൽ ഒരു മലയാളി എന്ന നിലക്ക് ഹൃദയം നിറഞ്ഞ നന്ദി…ഇങ്ങിനെയാണെങ്കിൽ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങൾക്ക് നേരിട്ട് കൈ തരും…കേരളത്തിന് ജാതിയും മതവുമില്ലാത്ത വികസനമാണാവിശ്യം..മോദിജീ ഹൃദയം നിറഞ്ഞ ഓണാശംസകൾ..

shortlink

Related Articles

Post Your Comments


Back to top button