CinemaGeneralLatest NewsNEWS

ഒരു ഫിലിം മേക്കർ എന്ന നിലയിൽ എനിക്ക് പൂർണ്ണ തൃപ്തി തന്ന സിനിമ സദയമാണ്: സിബി മലയിൽ

സിനിമാ ജീവിതത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകൻ സിബി മലയിൽ. ഓരോ സിനിമകളെയും നമുക്ക് ഇഷ്ടപ്പെടുന്ന ചില ഘടകങ്ങളുണ്ടാകുമെന്നും മോഹൻലാലിനെ നായകനാക്കി ഒരുക്കിയ സദയമാണ് തനിക്ക് പൂർണ്ണ തൃപ്തി നൽകിയ സിനിമയെന്ന് സിബി മലയിൽ പറയുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘തിയേറ്ററുകളിൽ ആ സിനിമ വിജയിച്ചില്ലെങ്കിലും ഒരു ഫിലിം മേക്കർ എന്ന നിലയിൽ എനിക്ക് പൂർണ്ണ തൃപ്തി തന്ന സിനിമ സദയമാണ്. ഓരോ സിനിമകളെയും നമുക്ക് ഇഷ്ടപ്പെടുന്ന ചില ഘടകങ്ങളുണ്ടാകും. അത് വളരെ സങ്കീർണ്ണമായ സ്ക്രിപ്റ്റ് ആയിരുന്നു. നാല് കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലൂടെയാണ് കഥ പറയുന്നത്. അത് വളരെ ശ്രദ്ധിച്ചു ചെയ്തില്ലെങ്കിൽ പാളി പോകുമായിരുന്നു’, സിബി മലയിൽ പറഞ്ഞു.

Read Also:- എത്ര കനം പിടിച്ചാലും വന്നു ചേരേണ്ടവരേ വന്നു ചേരുള്ളൂ, ആ റോളിലേക്ക് മഞ്ജുവിന് പകരം മീനയെ പരിഗണിക്കുകയായിരുന്നു: സിദ്ദിഖ്

മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി 1992ൽ പുറത്തിറങ്ങിയ സിബി മലയിൽ ഒരുക്കിയ ചിത്രമാണ് സദയം. സൈക്കോളജിക്കൽ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങിയ ചിത്രത്തിലെ സത്യനാഥൻ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. മോഹൻലാലിന് പുറമെ തിലകൻ, നെടുമുടി വേണു, മാതു, മുരളി, കെപിഎസി ലളിത, ശ്രീനിവാസൻ, മഹേഷ്, കാവേരി തുടങ്ങിയവരും സദയത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button