CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

മികച്ച അഭിപ്രായവുമായി ദുബൈ മലയാളികളുടെ ചിത്രം ‘കട്ടപ്പൊക’

ഫിലിംസൈൻ പിക്ച്ചേഴ്‌സിൻ്റെ ബാനറിൽ ദുബൈയിലെ ഒരു കൂട്ടം കലാ പ്രവർത്തകരായ സുഹൃത്തുക്കൾ ഒത്തുചേർന്ന്, നിർമ്മിച്ച കൊച്ചു ചിത്രമാണ് കട്ടപ്പൊക. വിബിൻ വർഗീസ് സംവിധാനം, ക്യാമറ, എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ച ഈ ചിത്രം ഫിലിം സൈൻ പിക്ച്ചേഴ്സ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.

പ്രവാസ ലോകത്ത് ശ്രദ്ധേയമായ കോമ്പസ്, ഫുട്ട് പ്രിൻ്റ്, ദ്രോവാന്ച, വോയ്സ് ഓഫ് ലൈഫ് തുടങ്ങിയ പന്ത്രണ്ടിലേറെ ഹ്വസ്വചിത്രങ്ങൾ ഒരുക്കിയ ഫിലിം സൈൻ പിക്ച്ചേഴ്സ്, പുതിയ സിനിമയ്ക്ക് മുന്നോടിയായി നിർമ്മിക്കുന്ന കോമഡി, ഡ്രാമ വിഭാഗത്തിൽ പെടുന്ന ഒരു ഹാസ്യ ചിത്രമാണ് കട്ടപ്പൊക. ദുബൈയിൽ ചിത്രീകരണം പൂർത്തിയായ കട്ടപ്പൊക, കെൻ്റ് ടെക്സ്റ്റൈൽസ് ഷാർജ ആണ് അവതരിപ്പിക്കുന്നത്.

എന്നെ ഷാറൂഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്: ദുൽഖർ സൽമാൻ

ദുബൈ നഗരത്തിലെ വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത ജോലികൾ ചെയ്യുന്ന മൂന്ന് മനുഷ്യരുടെ ജീവിതം ഒറ്റ രാത്രി കൊണ്ട് മാറിമറിയുന്ന കഥയാണ് ഏറെ കൗതുകത്തോടെ കണ്ടിരിക്കാവുന്ന രീതിയിൽ കട്ടപ്പൊക എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു മനുഷ്യജീവിയേയും ചെറുതായി കാണരുത് എന്ന സന്ദേശം കൂടി ഈ ചിത്രം പ്രേക്ഷകർക്ക് നൽകുന്നു.

സൗമ്യ മേനോൻ നായികയാവുന്ന ‘ലെഹരായി’: ടീസർ പുറത്ത്

കട്ടപ്പൊകയുടെ കഥ, തിരക്കഥ, സംഭാഷണം – ദീപക് ഡാനിയൽ, ആശയം – സിജോഷ് ജോസഫ്, സംഗീതം – ധനുഷ്, വിഷ്ണു പ്രശാന്ത്, സജിത്ത് ചന്ദ്രൻ, എബ്രഹാം ജോർജ്, വിഷ്ണുദാസ്, പ്രവീൺ നായർ, ഹംസ ഫൈസൽ, നിക്ക്സ്ടിഫ്ലർ, ലക്ഷ്മി പിള്ള, നിയാസ്, അനൂപ് എന്നിവർ അഭിനയിക്കുന്നു.

പി.ആർ.ഒ- അയ്മനം സാജൻ

shortlink

Related Articles

Post Your Comments


Back to top button