
മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന് പിള്ളയെ വിമർശിച്ച് സംവിധായകന് രാമസിംഹന് എന്ന അലി അക്ബര്‍. ശ്രീധരന് പിള്ള മുജാഹിദിന്റെ അടിമയാണെന്നും ഇസ്ലാമിസം ഹിന്ദുവിന് എതിരാണെന്നും താങ്കള്‍ക്ക് വല്ലതും കിട്ടുന്നതിന് ഹിന്ദുവിനെ ഒറ്റരുതെന്നും രാമസിംഹന് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു
read also: ത്രസിപ്പിക്കുന്ന സംഘടന രംഗങ്ങളുമായി മമ്മൂട്ടി നായകനായെത്തുന്ന ‘ക്രിസ്റ്റഫർ’: ടീസർ പുറത്ത്
രാമസിംഹന്റെ ഫേസ്ബുക്ക് കുറിപ്പ്:
ഞാന്‍ ഇവിടെയുണ്ട്, അമ്മയും എന്റെ കൂടെയുണ്ട്, ഉറപ്പിച്ചു പറയട്ടെ ശ്രീധരന് പിള്ളയോട് എനിക്ക് ഇഷ്ടം ഇന്നുമുതല്‍ ഇല്ല, കാരണം അദ്ദേഹം അടിമയാണ്, മുജാഹിദിന്റെ അടിമയാണ്. ശ്രീധരന് പിള്ള സാറെ ഇസ്ലാമിസം ഹിന്ദുവിന് എതിരാണ് താങ്കള്‍ക്ക് വല്ലതും കിട്ടിയേക്കാം, കിട്ടുന്നതില്‍ വിശ്വസിക്കുന്നവരല്ല ഞങ്ങള്‍. ഹിന്ദുവിനെ ഒറ്റരുത്.
കേരള നദ്വത്തുല് മുജാഹിദ്ദീന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിലാണ് പി.എസ് ശ്രീധരന്‍പിള്ള മുഖ്യാതിഥിയായി പങ്കെടുത്തത്. മുജാഹിദ് സമ്മേളനത്തിന് ക്ഷണിച്ചത് ബഹുമതിയായി കാണുന്നുവെന്നും അത് മുജാഹിദ് പ്രസ്ഥാനത്തിന്റെതായതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments