Latest NewsNEWSVideos

മോഡേൺ വസ്ത്രത്തിൽ അതിസുന്ദരിയായി ഹണി റോസ്; ഫോട്ടോഷൂട്ട് വീഡിയോ

സമൂഹമാധ്യമങ്ങളിൽ വൈറലായി നടി ഹണി റോസിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോ. മോഡേൺ വസ്ത്രത്തിൽ അതിസുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷിക്കു ജെ ആണ് ഫോട്ടോഗ്രാഫർ. ശ്രേഷ്ടയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

സംവിധായകൻ ഒമർ ലുലു ഉൾപ്പടെ നിരവധിപ്പേരാണ് നടിയുടെ ഫോട്ടോഷൂട്ടിന് കമന്റുകളുമായി എത്തിയത്. ഒമർ ലുലുവിന്റെ കമന്റിന് ഹണി മറുപടിയും കൊടുത്തിട്ടുണ്ട്.

ഹണി റോസ് നായികയായി എത്തിയ അവസാന മലയാള ചിത്രം മോൺസ്റ്ററാണ്. ബാലയ്യ നായകനായ വീര സിംഹ റെഡ്ഡിയിലും പ്രധാന വേഷത്തിൽ ഹണി എത്തിയിരുന്നു. ഹണി റോസ് അഭിനയിച്ച മൂന്നാമത്തെ തെലുങ്ക് ചിത്രം കൂടിയായിരുന്നു വീര സിംഹ റെഡ്ഡി.

shortlink

Related Articles

Post Your Comments


Back to top button