GeneralLatest NewsNEWS

ഞാൻ മലയാളം ഇൻഡസ്ട്രിയിൽ കണ്ടിട്ടുള്ള ഡൗൺ ടു എർത്തായ ബ്രില്യന്റ് ആക്ടറാണ് ഇന്ദ്രൻസ് : വിജയ് ബാബു

ഒരുപാട് പേർ നിരസിച്ച സിനിമയാണ് ഹോം എന്ന് നിർമ്മാതാവും നടനുമായ വിജയ് ബാബു. ഒടുവിൽ നടൻ ഇന്ദ്രൻസാണ് ആ വേഷം ചെയ്യാൻ തയ്യാറായതെന്ന് വ്യക്തമാക്കിയ വിജയ്  സിനിമയിൽ ഇന്ദ്രൻസ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും അഭിപ്രായപ്പെട്ടു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരം ഹോം സിനിമയെക്കുറിച്ചും സിനിമയിലെ കാസ്റ്റിം​ഗിനെക്കുറിച്ചും സംസാരിച്ചത്.

താരത്തിന്റെ വാക്കുകൾ:

‘ഹോം സിനിമ അവാർഡിന് പരി​ഗണിക്കാതെ പോയോ എന്ന ചർച്ചയുണ്ടായല്ലോ. ഞാനതിനെക്കുറിച്ച് ചിന്തിക്കാറില്ല. നല്ല ഒരു കണ്ടന്റ് ചെയ്യുന്നു. അതിന് ജനങ്ങളുടെ പ്രശംസയാണ് ഏറ്റവും നല്ല അവാർഡെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ഒരു സിനിമ ചെയ്യുന്നത് അവാർഡ് വാങ്ങിക്കാനല്ല. കിട്ടുന്നെങ്കിൽ കിട്ടട്ടെ. അത് നമുക്ക് പ്രചോദനം തരും. പ്രൊഡ്യൂസറെന്ന നിലയിൽ ഞാൻ സിനിമ ചെയ്യുന്നത് കൊമേഴ്ഷ്യൽ സക്സസിന് വേണ്ടിയാണ്. അടുത്ത സിനിമ ചെയ്യാൻ ഞാനുണ്ടാവണം എന്ന് വിചാരിച്ച് തന്നെയാണ് സിനിമ ചെയ്യുന്നത്. അതിനപ്പുറം കിട്ടുന്നതെല്ലാം ബോണസാണ്. ആ സമയത്ത് ഞാൻ പ്രതികരിക്കാതിരുന്നതും ഇത് കൊണ്ട് തന്നെയാണ്. ഇന്ദ്രൻസ് ചേട്ടൻ അത് പറഞ്ഞിരുന്നു.

ഇന്ദ്രൻസ് ചേട്ടൻ ഒരു ​ഗംഭീര പെർഫോമൻസാണ് അതിൽ ചെയ്തത്. മഞ്ജുവിനും ഇന്ദ്രൻസ് ചേട്ടനും എന്തെങ്കിലുമൊരു പ്രശംസ കിട്ടിയിരുന്നെങ്കിലെന്ന് ആ​ഗ്രഹിച്ചിരുന്നു. ഇങ്ങനെയൊരു സിനിമ വല്ലപ്പോഴും സംഭവിക്കുന്നതാണ്. ലോകമെമ്പാട് നിന്നും പതിനായിരത്തോളം മെസേജുകൾ ഈ സിനിമയ്ക്ക് വന്നിട്ടുണ്ട്. അത്രയും നല്ല മെസേജ് നൽകിയ സിനിമയ്ക്ക് എന്തെങ്കിലുമൊക്കെ അം​ഗീകാരമാവാമായിരുന്നു. സിനിമയുടെ കാസ്റ്റി​ഗ് ഞാൻ തന്നെ ചെയ്തതാണ്. പല വട്ടം മാറ്റി വെച്ച സിനിമയാണിത്. ഇന്ദ്രൻസേട്ടൻ സിനിമയിൽ നൻമയുളള മനുഷ്യനാണ്. ഞാൻ മലയാളം ഇൻഡസ്ട്രിയിൽ കണ്ടിട്ടുള്ള ഏറ്റവും ജെനുവിനായ, ഹംമ്പിളായ, ഡൗൺ ടു എർത്തായ ബ്രില്യന്റ് ആക്ടറാണ്’.

 

shortlink

Related Articles

Post Your Comments


Back to top button