GeneralLatest NewsNEWSTV Shows

18ന് മുകളിലുള്ള സ്ത്രീകള്‍ക്ക് വേണ്ടി മാത്രം, ചില പുരുഷന്മാര്‍ എത്തി നോക്കിയേക്കാം: കാര്യമില്ലെന്നു നടി ലക്ഷ്മി നക്ഷത്ര

ലക്ഷ്മി നക്ഷത്ര അടിവസ്ത്രത്തെ കുറിച്ച്‌ സംസാരിച്ചു എന്ന് പറഞ്ഞു പോലും വാര്‍ത്തകള്‍ വന്നേക്കാം

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക് ഷോയിലൂടെ ആരാധക പ്രീതി നേടിയ താരത്തിന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. 18 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് വേണ്ടി മാത്രമാണ് ഈ വീഡിയോ എന്ന തംപ്‌നെയിലോടു കൂടെയാണ് പുതിയ വീഡിയോ ലക്ഷ്മി പങ്കുവച്ചിരിയ്ക്കുന്നത്.

read also: ഇന്ത്യയിലെ റീമേക്ക് സിനിമകൾ എല്ലാം തന്നെ പരാജയം, അക്ഷയ് കുമാറിന് ഒരിക്കലും മോഹൻലാൽ ആകാൻ പറ്റില്ല: പ്രിയദർശൻ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

സ്ത്രീകള്‍ക്ക് മാത്രം എന്ന് കാണുമ്പോള്‍ ചില പുരുഷന്മാര്‍ എത്തി നോക്കിയേക്കാം. പക്ഷെ നിങ്ങള്‍ക്ക് ഈ വീഡിയോ ഉപകാരപ്പെടില്ല, കണ്ടു കഴിഞ്ഞാല്‍ ഭാര്യയ്‌ക്കോ മക്കള്‍ക്കോ കാണിച്ചുകൊടുക്കാവുന്നതാണ്. ഈ വീഡിയോയ്ക്ക് തീര്‍ച്ചയായും ട്രോളുകളും നെഗറ്റീവ് കമന്റുകളും വരും. ലക്ഷ്മി നക്ഷത്ര അടിവസ്ത്രത്തെ കുറിച്ച്‌ സംസാരിച്ചു എന്ന് പറഞ്ഞു പോലും വാര്‍ത്തകള്‍ വന്നേക്കാം. എന്നാല്‍ അതിനെ ഒന്നും ഞാന്‍ മൈന്റ് ചെയ്യുന്നില്ല. അതൊന്നും എന്നെ ബാധിക്കില്ല. പറയുന്നവര്‍ക്ക് എന്തും പറയാം.

ഇത് ബ്രാന്റ് പ്രമോഷന്‍ അല്ല നിപ്പിള്‍ സ്റ്റിക്കര്‍, ഷോള്‍ഡര്‍ പാഡ്, സ്വെറ്റ് പാഡ്, ഇന്‍വിസിബിള്‍ ബ്രാ, ബ്രാ പാഡ്, ഇന്‍വിസിബിള്‍ സ്‌കിന്‍ ടാപ്, ഇന്‍വിസിബിള്‍ ബ്രാ സ്ട്രാപ്, കോട്ടന്‍ മിറാക്കിള്‍ കാമി, പാന്റി ലൈനര്‍, മെന്‍സ്‌ട്രേഷന്‍ കപ്, തുടങ്ങിയ പ്രൊഡക്ടുകളെ പരിചയപ്പെടുത്തി ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന് ആര് എന്ത് കളിയാക്കിയാലും ട്രോള്‍ ചെയ്താലും എനിക്ക് വിഷയം അല്ല. ഇങ്ങനെയുള്ള വീഡിയോസ് നിങ്ങള്‍ക്ക് ഇഷ്ടമാണ് എങ്കില്‍ കമന്റില്‍ പറയണം. അങ്ങിനെയെങ്കില്‍ ഞാന്‍ ഇനിയും ഒരുപാട് വീഡിയോസ് ഇത് പോലെ പങ്കുവയ്ക്കും.

shortlink

Post Your Comments


Back to top button