FestivalLatest News

നാടകത്തിന്റെ മാറുന്ന മുഖങ്ങൾ എന്ന വിഷയത്തിൽ ചർച്ചയും സംവാദവും

ലോകനാടക ദിനാഘോഷങ്ങളുടെ ഭാഗമായി “നാട്യഗൃഹവും ഭാരത് ഭവനും ” സംയുക്തമായി നാടകത്തിന്റെ മാറുന്ന മുഖങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ചയും സംവാദവും സംഘടിപ്പിക്കുന്നു.

മാർച്ച് 22 ബുധൻ വൈകിട്ട് 6:00 ന് ഭാരത് ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് പ്രശസ്ത നാടക സംവിധായകനും , അധ്യാപകനും , ഗവേഷകനും , യൂറോപ്യൻ നാടകവേദിയിൽ വളരെക്കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഡോ : കെ എസ് ശ്രീനാഥ് വിഷയാവതരണം നടത്തും. കെ.പി കുമാരൻ , പ്രൊഫ: ചന്ദ്രമതി , പ്രൊഫ: അലിയാർ മുതലായവർ സംസാരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ടത്,

എസ് മോഹൻ
സെക്രട്ടറി , നാട്യഗൃഹം
ഫോൺ : 9387785111

shortlink

Related Articles

Post Your Comments


Back to top button