Latest NewsMollywoodNew Release

കള്ളനും ഭഗവതിയും മാർച്ച് 31നെത്തുന്നു! ഏറ്റവും പുതിയ പോസ്റ്റർ പുറത്ത്

തിരുവനന്തപുരം: വിഷ്ണു ഉണ്ണികൃഷ്ണന്‍, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത് വിട്ടു.

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസിൻ്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ, മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നിൽക്കുന്ന ‘മാത്തപ്പൻ’ എന്ന കള്ളൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സാക്ഷാൽ ദേവിയുടെ സാന്നിദ്ധ്യമുണ്ടാക്കുന്ന സംഭവങ്ങൾ അത്യന്തം നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു.

കെ.വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി അനിലും ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.നർമ്മവും ഫാന്റസിയും ദൃശ്യ ഭംഗിയും ഇമ്പമാർന്ന ഗാനങ്ങളുമൊക്കെ കോർത്തിണക്കിയ ഈ ചിത്രം ഒരു പുതിയ അനുഭവമായിരിക്കും പ്രേക്ഷകർക്ക് നൽകുക. സലിം കുമാർ, പ്രേംകുമാർ. ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു.

 

shortlink

Related Articles

Post Your Comments


Back to top button