BollywoodCinemaLatest NewsWOODs

ഏപ്രിൽ മാസത്തിൽ മാത്രം വാങ്ങിയത് മൂന്ന് അത്യാഡംബര വീടുകൾ: ഞെട്ടിച്ച് ആലിയ ഭട്ട്

രണ്ട് അപാർട്ട്മെന്റുകൾ വാങ്ങി സഹോദരി ഷഹീനും താരം നൽകി

ഏപ്രിൽ മാസത്തിൽ മാത്രം ബോളിവുഡ് സൂപ്പർ താരം ആലിയ ഭട്ട് വാങ്ങി കൂട്ടിയത് 3 പുത്തൻ അപ്പാർട്ട്മെന്റുകൾ. മുംബൈയിലാണ് താരം വാങ്ങിയ വീടുകളെല്ലാം.

മുംബൈയിലെ ബാന്ദ്രയിലാണ് വീട് സ്വന്തമാക്കിയത്. 2497 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അപാർട്ട്മെന്റിനായി താരം ഏകദേശം 37.80 കോടി രൂപയാണ് ചിലവഴിച്ചത് എന്നാണ് റിപ്പോർട്ട്.

2.26 കോടിയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും നടി അടച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ 10 നായിരുന്നു പുതിയ വീടിന്റെ രജിസ്ട്രേഷൻ. 7.68 കോടി വില വരുന്ന മറ്റ് രണ്ട് അപാർട്ട്മെന്റുകൾ വാങ്ങി സഹോദരി ഷഹീനും താരം നൽകി.

ഏപ്രിൽ പത്തിന് തന്നെയായിരുന്നു ഇവയുടെ രജിസ്ട്രേഷനും. അമ്മയായതിന് ശേഷം മകൾ റാഹക്കൊപ്പമാണ് ആലിയ കൂടുതൽ സമയവും ചിലവഴിക്കുന്നത്. ഹാർട്ട് ഓഫ് സ്റ്റോൺ എന്ന ചിത്രത്തിലൂടെ താരം ഉടനെ തന്നെ ഹോളിവുഡിലേക്കും എത്തുകയാണ്.

ബോളിവുഡിൽ ഏറെ ആരാധകരുള്ള താരമാണ് ആലിയ ഭട്ട്. സോഷ്യൽ മീഡിയയിൽ താരത്തിനെ പിന്തുടരുന്നവർ അനവധിയാണ്.

shortlink

Related Articles

Post Your Comments


Back to top button