CinemaLatest NewsTollywoodWOODs

പ്രശസ്ത കൊറിയോ​ഗ്രാഫർ ആത്മഹത്യ ചെയ്ത നിലയിൽ

നിരവധി പേരാണ് താരത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് എത്തിയത്

പ്രശസ്ത കൊറിയോ​ഗ്രാഫർ ആത്മഹത്യ ചെയ്ത നിലയിൽ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് താരം ആത്മഹത്യ ചെയ്തത്.

തെലുങ്ക് താരം ചൈതന്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വായ്പകൾ തിരിച്ചടക്കാൻ കഴിയാത്തതിനാൽ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം.

ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് ചൈതന്യ പ്രശസ്തിയിലേക്കുയർന്നത്. ആന്ധ്ര പ്രദേശിലെ നെല്ലൂരിലാണ് ചൈതന്യ ജനിച്ചത്. തന്നെ കടുത്ത സമ്മർദ്ദത്തിലാക്കിയ ഫിനാൻസ് കമ്പനികളിൽ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെയാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.

അവസാനത്തെ വീഡിയോയിൽ തന്നെ നന്നായി പരിപാലിച്ചതിനും എല്ലാ പ്രശ്നങ്ങളിൽ നിന്നും തന്നെ രക്ഷിച്ചതിനും ചൈതന്യ തന്റെ അമ്മയ്ക്കും അച്ഛനും സഹോദരിക്കും നന്ദി പറയുകയും ചെയ്തു.

സുഹൃത്തുക്കളും സഹപ്രവർത്തകരും അടക്കം നിരവധി പേരാണ് താരത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് എത്തിയത്.

 

 

shortlink

Related Articles

Post Your Comments


Back to top button