BollywoodCinemaGeneralLatest NewsNEWSWOODs

പ്രശസ്ത നടി ഹുമൈറയെ മരിച്ച നിലയിൽ കണ്ടെത്തി, കഴുത്തിൽ സംശയാസ്പദമായ പാടുകൾ: ഒളിവിൽ പോയി സുഹൃത്ത്

ആശുപത്രിയിലെത്തിക്കുമ്പോഴേക്കും നടിയുടെ മരണം സംഭവിച്ചിരുന്നു

പ്രശസ്ത ടെലിവിഷൻ സീരിയൽ നടി ഹുമൈറ ഹിമു (37) അന്തരിച്ചു. അഭിനയത്തിലൂടെ ബംഗ്ലാദേശിൽ വൻ ജനപ്രീതി നേടിയ നടി ഹുമൈറ ഹിമുവിന്റെ മരണം സംശയാസ്പദമായി തുടരുകയാണ്.

അബോധാവസ്ഥയിലായിരുന്ന താരത്തെ ഉടനടി ധാക്കയിലെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും നടിയുടെ മരണം സംഭവിച്ചിരുന്നു. നടിയുടെ കഴുത്തിൽ സംശയാസ്പദമായ രീതിയിൽ പാടുകൾ ഉണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ഹുമൈറയെ ആശുപത്രിയിലെത്തിച്ച സുഹൃത്ത് ഉടനടി മുങ്ങിയതും സംശയത്തിനിടയാക്കി.

തിയറ്റർ പ്രകടനത്തിലൂടെ 2006 ലാണ് ഹുമൈറ അഭിനയ രം​ഗത്തിലേക്ക് എത്തിയത്. ചായാബിതി ആണ് നടിയുടെ പ്രശസ്ത പരമ്പര. ​ഗുൽഷൻ അവന്യൂ എന്നിവയും പ്രശസ്തമായ പരമ്പരയാണ്.

shortlink

Related Articles

Post Your Comments


Back to top button