CinemaLatest News

കാത്തിരിപ്പിന് വിരാമം; പ്രഭാസ് ചിത്രം ‘സലാറിന്റെ’ ടീസർ ജൂലൈ 6ന്

ആരാധകർ ഏറെ നാളായി സലാറിന്റെ ടീസറിനായി കാത്തിരിക്കുകയാണ്

 

‘കെജിഎഫ്’ എന്ന ചിത്രത്തിലൂടെ രാജ്യത്തിന്റെ ശ്രദ്ധ നേടിയ പ്രശാന്ത് നീൽ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് സലാർ. ആരാധകർ ഏറെ പ്രതീക്ഷയർപ്പിക്കുന്ന സലാറിന്റെ ടീസർ ജൂലൈ 6ന് പുറത്തിറങ്ങുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

പ്രഭാസിന്റെയും പ്രശാന്ത് നീലിന്റെയും ആരാധകർ ഏറെ നാളായി സലാറിന്റെ ടീസറിനായി കാത്തിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും സലാറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിജയ് കിരംഗന്ദുറാണ് ചിത്രത്തിന്റെ നിര്‍മാണം. ‘കെജിഎഫ്’ എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസ് ആണ് ‘സലാറും’ നിര്‍മിക്കുന്നത്.രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

shortlink

Related Articles

Post Your Comments


Back to top button