CinemaLatest News

രാജപ്രൗഡിയോടെ തലയുയർത്തി തന്നെ കേരളമുളളിടത്തോളം കാലം തലസ്ഥാനമായി തിരുവനന്തപുരമുണ്ടാകും: സംവിധായകൻ എംഎ നിഷാദ്

തലസ്ഥാന വിവാദത്തെക്കുറിച്ച് സംവിധായകൻ എംഎ നിഷാദ്

തലസ്ഥാനം എന്നാൽ തിരുവനന്തപുരമാണ്, തിരുവനന്തപുരം എന്നാൽ തലസ്ഥാനമാണ്, രാജപ്രൗഡിയോടെ തലയുയർത്തി,കേരളമുളളടത്തോളം, കാലം തലസ്ഥാനമായി തിരുവനന്തപുരമുണ്ടാകും, അപ്പോൾ പുളളകളൊക്കെ, ഗോ റ്റുയുവർ ക്ളാസ്സസ്സ്. എന്നാണ് തലസ്ഥാന വിവാദത്തെക്കുറിച്ച് സംവിധായകൻ എംഎ നിഷാദ് കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

തലസ്ഥാനം തിരുവനന്തപുരം തന്നെ, എന്താ ആർക്കെങ്കിലും സംശയമുണ്ടോ? അങ്ങനെ എന്തെങ്കിലും സംശയം, ആർക്കെങ്കിലുമുണ്ടെങ്കിൽ, അല്ലെങ്കിൽ അത്തരം ആഗ്രഹങ്ങൾ ആർക്കെങ്കിലും ഉണ്ടെങ്കിൽ, അത് എട്ടായിട്ട് മടക്കി കീശയിൽ വെച്ചാൽ മതി.

അനന്തപദ്മനാഭന്റെ മണ്ണിൽ തൊട്ടുളള കളിയൊന്നും വേണ്ട ബ്രോ, ഞങ്ങൾ തിരുവനന്തപുരത്തുകാരെ വെറുതെ ചൊറിയാൻ വരണ്ട, മൊടകളൊക്കെ ഞങ്ങൾ കുറേ കണ്ടിട്ടുളളതാ. അടുത്ത് നിർത്തണ്ടവരേ ചേർത്ത് നിർത്താനും, അകറ്റി നിർത്തണ്ടവരേ ദൂരെ നിർത്താനും തിരുവനന്തപുരത്തെ ജനങ്ങൾക്കറിയാം.

എല്ലാവരേയും സ്വീകരിക്കുന്ന മണ്ണ്. അപ്പോൾ പറഞ്ഞ് വന്നത് എന്റെ പുതിയ സിനിമയായ
അയ്യര് കണ്ട ദുബായിൽ ഒരു പാട്ടുണ്ട്, റഫീക്ക് അഹമ്മദിന്റ്റെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം നൽകി, മിഥുനും, കാർത്തിക നായരും, ബീമ ബഷീറും പാടിയ ഗാനം.

അത് നമ്മുടെ തിരുവനന്തപുരത്തെ കുറിച്ചാണ്, വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഗ്നേഷ് വിജയകുമാർ നിർമ്മിച്ച നമ്മുടെ സിനിമയിലെ ഗാനം തുടങ്ങുന്നതിങ്ങനെയാണ്.

”തിരുവനന്തപുരമേ
തിരുവനന്തപുരമേ
ആരുമായാലും, ആഞ്ഞ് സ്നേഹിക്കും
പത്മനാഭന്റ്റെ മണ്ണേ..”

തിരുവനന്തപുരത്ത് ഈ ഗാനത്തിന്റെ ചിത്രീകരണത്തിന് ഞങ്ങൾക്ക്, പൊതു ജനങ്ങളിൽ നിന്നും ലഭിച്ച പിന്തുണ വളരെ വലുതാണ്, പാളയം, സ്റ്റാറ്റ്യു,ചെങ്കൽചൂള, ശംഖുമുഖം, കവഡിയാർ, കിഴക്കേകോട്ട, തമ്പാനൂർ, കോവളം അങ്ങനെ അങ്ങനെ, അനന്തപുരിയുടെ ഹൃദയഭൂമിയിൽ ഞങ്ങൾ ഈ നാടിനെ ഒരു ഗാനത്തിലൂടെ ചിത്രീകരിച്ചു, രണ്ട് നാൾ മഴ മാറി നിന്നു. കോറിയോഗ്രാഫർ സജ്നാ നജാമിന്റെ നേതൃത്വത്തിൽ നർത്തകർ നിറഞ്ഞാടിയത് ക്യാമറാമാൻ ഫൈസൽ അലി ദൃശ്യ ഭംഗി ഒട്ടും ചോരാതെ ഒപ്പിയെടുത്തു.

ആബാലവൃദ്ധജനങ്ങൾ, ഗാനത്തിനൊപ്പമാടി..പോസിറ്റീവ് വൈബ്, അതാണ് അനന്തപുരി, തലസ്ഥാനം എന്നാൽ തിരുവനന്തപുരമാണ്, തിരുവനന്തപുരം എന്നാൽ തലസ്ഥാനമാണ്, രാജപ്രൗഡിയോടെ തലയുയർത്തി,കേരളമുളളടത്തോളം, കാലം തലസ്ഥാനമായി തിരുവനന്തപുരമുണ്ടാകും, അപ്പോൾ പുളളകളൊക്കെ, ഗോ റ്റുയുവർ ക്ളാസ്സസ്സ്.

shortlink

Related Articles

Post Your Comments


Back to top button