GeneralLatest NewsMollywoodNEWSWOODs

മാറിടത്തിനരികെ ‘റിബ് ടാറ്റു’ ചെയ്ത് ഗൗരി കിഷന്‍, ചിത്രം വൈറല്‍

കൈത്തണ്ടയില്‍ ഉദയ സൂര്യന്റെ ഒരു ടാറ്റൂ ഗൗരി നേരത്തെ പതിപ്പിച്ചിട്ടുണ്ട്.

തെന്നിന്ത്യയിലെ യുവതാരം ഗൗരി കിഷന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ. തന്റെ പുതിയ ടാറ്റു പ്രേക്ഷകര്‍ക്കായി വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ.

ടാറ്റു ചെയ്യുന്ന ചിത്രം പങ്കുവച്ച്‌, ഇത് തന്റെ ശരീരത്തില്‍ എവിടെയാണ് ചെയ്യുന്നതെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളും ഗൗരിക്കു ലഭിക്കുകയുണ്ടായി. അതിനു ശേഷമാണ് ടാറ്റു ചെയ്ത ചിത്രം നടി ആരാധകരുമായി പങ്കുവച്ചത്. നെഞ്ചിനോടു ചേര്‍ന്നാണ് നടി ടാറ്റു ചെയ്തിരിക്കുന്നത്. ‘റിബ് ടാറ്റു’ എന്നാണ് ഗൗരി ഇതിനെ വിളിക്കുന്നത്. കൈത്തണ്ടയില്‍ ഉദയ സൂര്യന്റെ ഒരു ടാറ്റൂ ഗൗരി നേരത്തെ പതിപ്പിച്ചിട്ടുണ്ട്.

READ ALSO: സൗന്ദര്യം കൂട്ടാനായി ചെയ്ത ആ ട്രീറ്റ്മെന്റ് പാളിപ്പോയിരിക്കുന്നു, ചിത്രം പങ്കുവച്ച് ഉർഫി ജാവേദ്

96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഗൗരി സണ്ണി വെയ്‌ന്റെ നായികയായി അനുഗ്രഹീതൻ ആന്റണിയിലും തിളങ്ങി. ‘അനുരാഗം’ ആണ് നടിയുടേതായി അവസാനമായി റിലീസ് ചെയ്ത സിനിമ.

shortlink

Related Articles

Post Your Comments


Back to top button