CinemaLatest News

ജയിലർ ചിത്രത്തിന്റെ റിലീസിന് മുൻപ് ഹിമാലയത്തിലേക്ക് യാത്രക്കൊരുങ്ങുന്നുവോ രജനീകാന്ത്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനി ചിത്രമാണ് ജയിലർ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനി ചിത്രമാണ് ജയിലർ. ചിത്രത്തിലെ കാവാല ​ഗാനം ട്രെൻഡിംങായി തുടരുകയാണ്.

ഈ വരുന്ന ഓ​ഗസ്റ്റ് പത്തിനാണ് ചിത്രം റിലീസ് ചെയ്യുക. റിലീസ് ആകുന്നതിന് മുൻപേ താരം ഹിമാലയത്തിലേക്ക് തീർഥാടനത്തിനായി പോകുന്നുവെന്നാണ് വാർത്തകൾ വരുന്നത്.

അണ്ണാത്ത, ദർബാർ എന്നീ ചിത്രങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല, രജനി പലപ്പോഴും സിനിമ റിലീസാകുന്നതിന് മുൻപ് തീർഥയാത്ര നടത്താറുണ്ടെന്നാണ് പറയപ്പെടുന്നത്.
.

ബീസ്റ്റ് സിനിമയ്ക്ക് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. തങ്ങളുടെ പ്രിയ താരത്തിന്റെ ജയിലറെന്ന ചിത്രം റിലീസാകുന്നതും നോക്കി കാത്തിരിപ്പ് തുടരുകയാണ് ആരാധകരും. മോഹൻലാൽ, രമ്യ കൃഷ്ണൻ, ജാക്കി ഷ്രോഫ്, തമന്ന എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button