CinemaLatest News

പൊട്ടിച്ചിരികളുടെ മാലപ്പടക്കങ്ങൾ മലയാളിക്ക് സമ്മാനിച്ച പ്രിയ സംവിധായകൻ സിദ്ദിഖ്: അഞ്ജു പാർവതി പ്രഭീഷ്

സ്വാതന്ത്ര സംവിധായകൻ ആയപ്പോഴും കളയാതെ കാത്തുവച്ചിരുന്നു കുടുകുടെ ചിരിപ്പിക്കുന്ന മാന്ത്രിക വടി

പ്രശസ്ത സംവിധായകൻ സിദ്ദിഖിനെ ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സംവിധായകൻ സിദ്ദിഖിന് എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വന്ന് വീണ്ടും പൊട്ടിച്ചിരികളുടെ തരംഗം ഉണ്ടാക്കുവാൻ കഴിയട്ടെ, ഒരുകാലത്തു സിദ്ധിഖ് -ലാൽ കൂട്ടുകെട്ട് എന്ന് കേട്ടാൽ അകമ്പടിയായിട്ട് ഉണ്ടാവുക പൊട്ടിച്ചിരികളുടെ മാലപ്പടക്കങ്ങൾ ആയിരുന്നു എന്നാണ് എഴുത്തുകാരിയായ അഞ്ജു പാർവതി കുറിച്ചിരിക്കുന്നത്.

അഞ്ജുവിന്റെ എഴുത്ത് വായിക്കാം

എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വന്ന് വീണ്ടും പൊട്ടിച്ചിരികളുടെ തരംഗം ഉണ്ടാക്കുവാൻ കഴിയട്ടെ, ഒരുകാലത്തു സിദ്ധിഖ് -ലാൽ കൂട്ടുകെട്ട് എന്ന് കേട്ടാൽ അകമ്പടിയായിട്ട് ഉണ്ടാവുക പൊട്ടിച്ചിരികളുടെ മാലപ്പടക്കങ്ങൾ ആയിരുന്നു.

മലയാളികളെ എന്തോരം ചിരിപ്പിച്ചിട്ടുണ്ട് ഇവരുടെ സിനിമകളും കഥാപാത്രങ്ങളും. കൂട്ടുകെട്ട് വിട്ട് സ്വാതന്ത്ര സംവിധായകൻ ആയപ്പോഴും ഇരുവരും കളയാതെ കാത്തുവച്ചിരുന്നു കുടുകുടെ ചിരിപ്പിക്കുന്ന മാന്ത്രിക വടി.

ഇന്നിപ്പോൾ അവരിലൊരാൾ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ആയിയെന്ന് അറിഞ്ഞപ്പോൾ വല്ലാത്തൊരു നോവ്. കരയിപ്പിക്കുന്നതും അസ്വസ്ഥത പടർത്തുന്നതും മാത്രമായ വാർത്തകൾ പെരുകുന്ന ഈ കെട്ടകാലത്ത് മനസ്സിനെ ഒന്ന് തണുപ്പിക്കുന്നതും, എല്ലാം മറന്ന് ചിരിക്കുന്നതുമൊക്കെ ഇവർ പണ്ട് ഒരുക്കി വച്ച പൊട്ടിച്ചിരികളുടെ ഇത്തിരി വെളിച്ചം കൺകുളുർക്കേ കണ്ടുകൊണ്ടാണല്ലോ.

വീണ്ടും ആരോഗ്യവാനായി തട്ടകത്തിലേയ്ക്ക് മടങ്ങി വരൂ പ്രിയപ്പെട്ട സാർ, കടലോളം പ്രാർത്ഥനകൾ.

shortlink

Related Articles

Post Your Comments


Back to top button