CinemaLatest News

ഒരൊറ്റ പ്രസം​ഗം കൊണ്ട് ഇടം നേടിയത് ലക്ഷക്കണക്കിന് കർഷകരുടെ ഹൃദയത്തിലാണ്, പിറന്നാൾ ആശംസകൾ ജയസൂര്യ: സന്ദീപ് ജി വാര്യർ

പിറന്നാളാശംസകൾ നേരുക എന്നതും ഒരു രാഷ്ട്രീയപ്രവർത്തനമാണ്

കർഷകരുടെ വിഷയത്തിൽ മന്ത്രിമാരെ വേദിയിലിരുത്തി വിമർശിച്ച നടൻ ജയസൂര്യയാണ് ഇന്ന് സോഷ്യൽ മീഡിയയിലടക്കം താരം. നടനെ അനുകൂലിച്ച് രം​ഗത്തെത്തുന്നവർ ഏറെയാണ്. ഉന്നയിച്ച വിഷയത്തിൽ നിന്നും പിറകോട്ടില്ലെന്ന് വിമർശനങ്ങളെ തള്ളി ജയസൂര്യ രം​ഗത്തെത്തിയിരുന്നു.

ചിലർക്ക് പിറന്നാളാശംസകൾ നേരുക എന്നതും ഒരു രാഷ്ട്രീയപ്രവർത്തനമാണ്. പ്രിയ ജയ, ഒറ്റ പ്രസംഗം കൊണ്ട് ഇടം നേടിയത് കേരളത്തിലെ ലക്ഷക്കണക്കിന് കർഷകരുടെ ഹൃദയത്തിലാണ്. കാശി വിശ്വനാഥന്റെ മണ്ണിൽ, ഗംഗയുടെ മടിത്തട്ടിൽ പിറന്നാളാഘോഷിക്കുന്ന പ്രിയപ്പെട്ട ജയസൂര്യക്ക് പിറന്നാളാശംസകൾ എന്നാണ് സന്ദീപ് ജി വാര്യർ കുറിച്ചിരിക്കുന്നത്. മന്ത്രി പി രാജീവന്റെ മണ്ഡലമായ കളമശ്ശേരിയിലെ കാർഷികോത്സവ സമാപന സമ്മേളനത്തിൽ മുഖ്യ അതിഥി ആയി എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.

കുറിപ്പ് വായിക്കാം

ചിലർക്ക് പിറന്നാളാശംസകൾ നേരുക എന്നതും ഒരു രാഷ്ട്രീയപ്രവർത്തനമാണ്. പ്രിയ ജയ, ഒറ്റ പ്രസംഗം കൊണ്ട് ഇടം നേടിയത് കേരളത്തിലെ ലക്ഷക്കണക്കിന് കർഷകരുടെ ഹൃദയത്തിലാണ്.

കാശി വിശ്വനാഥന്റെ മണ്ണിൽ ഗംഗയുടെ മടിത്തട്ടിൽ പിറന്നാളാഘോഷിക്കുന്ന പ്രിയപ്പെട്ട ജയസൂര്യക്ക് പിറന്നാളാശംസകൾ ഫോണിലൂടെ നേർന്നു.

 

shortlink

Related Articles

Post Your Comments


Back to top button