
രാജമൗലിയുടെ ബാഹുബലിയിലെ ദേവസേനയായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് അനുഷ്ക ഷെട്ടി. 2020 ൽ നിശബ്ദ് എന്ന ചിത്രത്തിന് ശേഷം 3 വർഷത്തെ ഇടവേളക്ക് ശേഷമാണ് അനുഷ്ക ഷെട്ടി മറ്റൊരു സിനിമയിൽ വേഷമിട്ടത്.
ഇങ്ങനെ 3 വർഷത്തെ ഇടവേളയൊക്കെ സാധാരണ ഗതിയിൽ ആരും ഇടുന്നതല്ലെന്നും എന്നാൽ താൻ അങ്ങനെ ചെയ്തത് അന്ന് അങ്ങനെ തോന്നിയതിനാൽ ആണെന്നും നടി അനുഷ്ക ഷെട്ടി പറയുന്നു. മുന്നോട്ടുള്ള ചിത്രങ്ങൾ നല്ല രീതിയിൽ ചെയ്യണമെങ്കിൽ കുറച്ച് വിശ്രമം ആവശ്യമായിരുന്നു. അതിനാലാണ് ഇടവേള നീണ്ടുപോയതെന്നും നടി. ഇടവേള എടുത്ത സമയത്ത് ഒരു കഥയും കേട്ടില്ല, ഒരു ചർച്ചകളും നടത്തിയില്ല. പൂർണ്ണമായും മറ്റൊരു ലോകത്തായിരുന്നുവെന്നും അനുഷ്ക ഷെട്ടി.
ഇടവേള 3 വർഷമായപ്പോൾ പല കഥകളും കേൾക്കാൻ തുടങ്ങി, അതിൽ മിസ് ഷെട്ടി ആൻഡ് മിസ്റ്റർ പോളിഷെട്ടി എന്ന ചിത്രത്തിന്റെ കഥയാണ് ഇഷ്ട്ടമായത്, ആ ചിത്രത്തിന്റെ തിരക്കിലാണ് താനെന്നും നടി. ജയസൂര്യ നായകനായെത്തുന്ന കത്തനാർ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും എത്തുകയാണ് നടി അനുഷ്ക ഷെട്ടി. ന നല്ല അവസരം ലഭിച്ചാൽ, മനസിനെ തൃപ്തിപ്പെടുത്തുന്ന നല്ല കഥയും കഥാപാത്രവും ആണെങ്കിൽ മാത്രം ബോളിവുഡിലും അഭിനയിക്കുമെന്നും അനുഷ്ക ഷെട്ടി പറയുന്നു.
Post Your Comments