GeneralLatest NewsMollywoodNEWSWOODs

അവര്‍ക്കെല്ലാം പ്രശ്‌നം എന്റെ ജാതിയും നിറവുമാണ്: വിനായകൻ

ഇവരൊക്കെ എന്ത് ചെയ്താലും ഞാന്‍ പുറകിലേക്ക് പോകില്ല

പലപ്പോഴും വിവാദത്തിൽ ആയ നടനാണ് വിനായകൻ. കുറെ വർഷങ്ങളായി താൻ സൈബർ ആക്രമണത്തിന് വിധേയമാകുന്നുണ്ടെന്നും അതിനു കാരണം തന്റെ ജാതിയാണെന്നും നടൻ വിനായകൻ പറയുന്നു.

read also: ‘ഞാൻ ജയിലില്‍ അല്ല, ദുബൈയിലുണ്ട്, നാട്ടിൽ എത്തിയാൽ ഉടനെ നേരിൽ കാണും: പീഡന പരാതിയില്‍ പ്രതികരണവുമായി ഷിയാസ് കരീം

‘സൈബര്‍ ആക്രമണങ്ങള്‍ ഒക്കെ കുറെ വര്‍ഷങ്ങളായി പലരും ചെയ്യുന്നതാണ്. അത് അവര്‍ പറഞ്ഞുകൊണ്ടെയിരിക്കും. ഇനിയും പറയും. അവര്‍ക്കെല്ലാം പ്രശ്‌നം എന്റെ ജാതിയാണ്. എനിക്ക് കാശ് കൂടുതല്‍ കിട്ടുന്നതാണ് അവരുടെ പ്രശ്‌നം. എന്റെ ജാതിയും മതവും കളറും ഒക്കെ അവര്‍ക്ക് പ്രശ്നമാണ്. ഇവരൊക്കെ എന്ത് ചെയ്താലും ഞാന്‍ പുറകിലേക്ക് പോകില്ല അത് ഞാന്‍ ഉറപ്പിച്ച കാര്യമാണ് ഞാന്‍ ഈ ജാതിക്കാരനാണെന്ന് ഞാന്‍ ഉച്ചത്തില്‍ വിളിച്ച്‌ പറയും. ഉമ്മന്‍ ചാണ്ടിയെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. പറഞ്ഞത് പത്രക്കാരെ ആണ്. പത്രക്കാര്‍ക്ക് നാണം ആകില്ലെ? ചെയ്യുന്ന ജോലിയോട് അവര്‍ മര്യാദ കാണിക്കണം’- ഒരു അഭിമുഖത്തിൽ വിനായകൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button