CinemaKollywoodLatest News

നടൻ വിജയ് ആന്റണിയുടെ മകളുടെ മരണം, ഫോൺ കസ്റ്റഡിയിലെടുത്തു: മൊഴി രേഖപ്പെടുത്തി പോലീസ്

പഠനത്തിൽ മികവ് പുലർത്തിയിരുന്ന കുട്ടിയാണ് മീരയെന്ന് അധ്യാപകർ

തമിഴ് നടനും സം​ഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ പ്ലസ്ടുവിന് പഠിക്കുന്ന മകൾ ഇന്ന് ആത്മഹത്യ ചെയ്തിരുന്നു. തമിഴ് സിനിമാ ലോകത്തെയും നടന്റെ ആരാധകരേയും ഒന്നുപോലെ ഞെട്ടിച്ചുകളഞ്ഞ വാർത്തയായിരുന്നു ഇത്.

ഏകദേശം 1 വർഷത്തോളമായി വിഷാദ രോ​ഗത്തിന് ചികിത്സ തേടിയിരുന്നതായാണ് വിവരം, വിഷാദ രോ​ഗം മൂലമാകാം ആത്മഹത്യ എന്നാണ് നി​ഗമനം. പതിവുപോലെ ഉറങ്ങുവാനായി മുറിയിലേക്ക് പോയ മകളുടെ മുറിയിൽ നിന്നും രാവിലെ 3 മണിയോടെ ഉണ്ടായ ശബ്ദം കേട്ട് കുടുംബാം​ഗങ്ങൾ ചെന്നപ്പോഴേക്കും ഫാനിൽ തൂങ്ങിയ കുട്ടി മരിച്ചിരുന്നു. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിതീകരിക്കുകയായിരുന്നു.

മീരയുടെ മുറിയിൽ ഫോറൻസികം വിഭാ​ഗം പരിശോധന നടത്തി. മീരയുടെ ഫോൺ വിദ​ഗ്ദ പരിശോധനക്കായി പോലീസ് കസ്റ്റഡിയിലെടുത്തു. വിജയ് ആന്റണി, ഭാര്യ ഫാത്തിമ, അടുത്തുള്ളവർ എന്നിവരുടെ എല്ലാം മൊഴികൾ പോലീസ് രേഖപ്പെടുത്തി. പഠനത്തിൽ മികവ് പുലർത്തിയിരുന്ന കുട്ടിയാണ് മീരയെന്ന് അധ്യാപകർ വെളിപ്പെടുത്തി. വിഷാദ രോ​ഗത്തിന് കാവേരി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു കുട്ടി. കുട്ടിയെ ചികിത്സിച്ചിരുന്ന ഡോക്ടറുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button