CinemaLatest NewsNationalTollywood

വേർപിരിയലിന് മുൻപുള്ള ചിത്രങ്ങൾ വീണ്ടും പങ്കുവച്ച് സാമന്ത, ഞെട്ടി ആരാധകർ: ഇരുവരും വീണ്ടും ഒന്നിക്കുമോയെന്ന് നെറ്റിസൺസ്

ഇതോടെ ഇരുവരും വീണ്ടും ഒന്നിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്

സൂപ്പർ താര ജോഡികളായിരുന്നു നാ​ഗ ചൈതന്യയും സാമന്തയും. ആരാധകരുടെ പ്രിയ താരങ്ങളായിരുന്ന ഇരുവരും സോഷ്യൽ മീഡിയയിലടക്കം ഏറെ സജീവമായ അഭിനേതാക്കളായിരുന്നു.

ശോഭിത ധൂലിപാലയുമായുള്ള ചൈതന്യയുടെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്ന ഈ സമയത്ത് വിവാഹദിനത്തിൽ നാ​ഗ ചൈതന്യക്ക് കവിളിൽ മുത്തം കൊടുക്കുന്ന ചിത്രമാണ് സാമന്ത അൺ ആർക്കൈവ് ചെയ്തിരിക്കുന്നതായി നെറ്റിസൺസ് കണ്ടെത്തിയിരിക്കുന്നത്. പോസ്റ്റ് 2017 ഡിസംബറിലേതാണ്, സാമന്തയുടെയും ചൈതന്യയുടെയും വിവാഹത്തിൽ നിന്നുള്ള ഒരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ, നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതെല്ലാം ദൈവം നിങ്ങൾക്ക് നൽകണമെന്ന് ഞാൻ എല്ലാ ദിവസവും പ്രാർത്ഥിക്കുന്നു. ഞാൻ എന്നെന്നും നിന്നെ സ്നേഹിക്കുന്നു. ജന്മദിനാശംസകൾ നാഗ ചൈതന്യയെന്നും താരം എഴുതിയിട്ടുണ്ട്. നാഗ ചൈതന്യയുടെ കവിളിൽ സാമന്ത ചുംബിക്കുന്ന ചിത്രമാണ് കൂടെ ചേർത്തിരിക്കുന്നത്. കഴിഞ്ഞ വർഷം വേർപിരിയൽ പ്രഖ്യാപിക്കുന്നതിന് മുമ്പ്, ചൈതന്യയ്‌ക്കൊപ്പമുള്ള തന്റെ മിക്കവാറും എല്ലാ ചിത്രങ്ങളും സാമന്ത നീക്കം ചെയ്തിരുന്നു. എന്നാൽ ഈ ചിത്രം എങ്ങനെ തിരിച്ചെത്തിയെന്നാണ് ആരാധകർ ചോദിക്കുന്നത്. നിങ്ങൾ രണ്ടുപേരും ദമ്പതികളായി മടങ്ങിവരാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു, എനിക്ക് നിങ്ങളെ രണ്ടുപേരെയും വീണ്ടും ഒരുമിച്ച് കാണാൻ ആഗ്രഹമുണ്ട് എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതോടെ ഇരുവരും വീണ്ടും ഒന്നിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button