BollywoodCinemaGeneralLatest NewsNationalNEWSSocial Media

സംഘർഷം, ഇസ്രായേലിൽ കുടുങ്ങി ബോളിവുഡ് സൂപ്പർ നടി

ചലച്ചിത്രമേളയിൽ പങ്കെടുക്കാനാണ് നടി ഇസ്രായേലിലെത്തിയത്

ഹമാസ് – ഇസ്രായേൽ സംഘർഷത്തിൽ കുടുങ്ങി ബോളിവുഡ് സൂപ്പർ നടി. ഹൈഫ രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാനാണ് നടി ഇസ്രായേലിലെത്തിയത്.

എന്നാൽ അധികം വൈകാതെ തന്നെ നുസ്രത്തുമായി ബന്ധപ്പെടുവാൻ സാധിക്കുന്നില്ലെന്ന് വ്യക്തമാക്കി ടീം അം​ഗങ്ങൾ രം​ഗത്തു വരികയായിരുന്നു. ഇസ്രായേലിൽ കുടുങ്ങിയ നടി നുസ്രത്ത് ബറൂച്ചയെ സുരക്ഷിതമായി വിമാനത്താവളത്തിൽ എത്തിച്ചതായാണ് വിവരങ്ങൾ പുറത്ത് വരുന്നത്. ഏതാനും ദിവസങ്ങൽക്ക് മുൻപാണ് നടിയെ കുടുംബാം​ഗങ്ങൾ അവസാനമായി ഫോണിൽ ബന്ധപ്പെട്ടത്.

കുടുംബവുമായി സംസാരിക്കുന്നതിനിടെ താൻ ബേസ്മെന്റിനുള്ളിലാണ് എന്ന് നടി വ്യക്തമാക്കിയിരുന്നു. പിന്നീട് നടിയുടെ യാതൊരു വിവരങ്ങളും അറിയാൻ കഴിയാതിരുന്നതാണ് കുടുംബാം​ഗങ്ങളെ അസ്വസ്ഥമാക്കിയത്. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments


Back to top button