CinemaGeneralLatest NewsNEWS

ദസറ ആശംസകളുമായി സൂപ്പർ താരം യാഷും ഭാര്യയും

സന്തോഷവും അനുഗ്രഹങ്ങളും നിറഞ്ഞ ഒരു ദസറ ആശംസകൾ നേർന്നിരിക്കുകയാണ് ഇരുവരും

കന്നഡ സൂപ്പർ താരം യാഷും ഭാര്യ രാധികയും ദസറ ആശംസകളുമായി എത്തിയിരിക്കുകയാണ്. എല്ലാവർക്കും സന്തോഷവും അനുഗ്രഹങ്ങളും നിറഞ്ഞ ഒരു ദസറ ആശംസകൾ നേർന്നിരിക്കുകയാണ് ഇരുവരും. എല്ലാ ആഘോഷങ്ങളും വർണ്ണാഭമായി കൊണ്ടാടുന്ന യാഷും കുടുംബവും ഇത്തവണയും വമ്പൻ പരിപാടികളാണ് ഒരുക്കിയത്.

ചാര നിറത്തിലുള്ള വസ്ത്രമാണ് യാഷ് അണിഞ്ഞത്, രാധിക ഇളം നീല കളറുള്ള സാരിയാണ് ധരിച്ചിരിക്കുന്നത്. ആഘോഷങ്ങൾക്കിടയിൽ നിന്നും അതിമനോഹരമായ ചിത്രമാണ് ഇരുവരും ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലടക്കം ഏറെ ആരാധകരുള്ള താര ജോഡികളാണ് ഇരുവരും.

ആഘോഷങ്ങൾക്കും പൂജകൾക്കും പരമ്പരാ​ഗത വസ്ത്രങ്ങൾ അണിഞ്ഞാണ് യാഷും കുടുംബവും എത്താറുള്ളത്. ഇരുവരും പങ്കുവക്കുന്ന ചിത്രങ്ങളും വലിയ രീതിയിൽ വൈറലായി മാറാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button