CinemaGeneralLatest NewsMollywoodNEWSSocial MediaWOODs

എന്നെ അനുകരിക്കുന്നത് വികലമായിട്ടാണ് എന്നാണ് പറഞ്ഞത്, പ്രോ​​ഗ്രാം നിർത്താൻ ആവശ്യപ്പെട്ടില്ല: നടൻ അശോകൻ

മിമിക്രി എന്നത് വലിയൊരു കലയാണ്

തന്നെ അസീസ് അനുകരിക്കുന്നത് വികലമായിട്ടാണെന്ന് അഭിപ്രായപ്പെട്ട് നടൻ അശോകൻ രം​ഗത്തെത്തിയിരുന്നു. നടൻ അശോകനെ ഇനി വേ​ദികളിൽ അവതരിപ്പിക്കില്ലെന്ന് വ്യക്തമാക്കി അസീസും രം​ഗത്തെത്തിയിരുന്നു.

എന്നെ ഇമിറ്റേറ്റ് ചെയ്യുന്നതിന് കൃത്യമായ മറുപടി ഞാൻ നൽകിയതാണ്. വ്യക്തമായ മറുപടിയാണ് ഇക്കാര്യത്തിൽ കൊടുത്തത്. അതിലധികം ചർച്ച ഈ വിഷയത്തിൽ വേണമെന്ന് തോന്നുന്നില്ലെന്നും അശോകൻ വ്യക്തമാക്കി.

അനാവശ്യമായി ഇക്കാര്യത്തിൽ വിവാദം ഉണ്ടാകരുതെന്നും വിവാദമാക്കിയാലും പറഞ്ഞത് കൃത്യമായ കാര്യമാണെന്നും അതിൽ മറ്റൊരു അഭിപ്രായവും തോന്നുന്നില്ലെന്നും താരം വ്യക്തമാക്കി. മിമിക്രി എന്നത് വലിയൊരു കലയാണ്, അത് നിർത്താൻ ഞാൻ ആവശ്യപ്പെട്ടില്ല എന്നും അശോകൻ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button