CinemaGeneralKeralaLatest NewsMollywoodNEWSWOODs

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ നിന്ന് രാജി വച്ച് സംവിധായകൻ ഡോ. ബിജു

ബിജുവിനൊക്കെ എന്ത് റലവൻസ് ആണ് ഉള്ളതെന്നാണ് രഞ്ജിത് പരാമർശിച്ചത്

പ്രശസ്ത സംവിധായകൻ ഡോ. ബിജു സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ നിന്ന് രാജി വച്ചു. തൊഴിൽ പരമായ ചില പ്രശ്നങ്ങൾ കാരണമാണ് രാജിയെന്നും അറിയിച്ചു.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഡോ. ബിജുവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ വിവാദമായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഡോ. ബിജുവിന്റെ രാജി.

തിയേറ്ററിൽ ആള് കേറാത്ത സിനിമയെടുക്കുന്ന ഡോ. ബിജുവിനൊക്കെ എന്ത് റലവൻസ് ആണ് ഉള്ളതെന്നാണ് രഞ്ജിത് പരാമർശിച്ചത്. അദൃശ്യ ജാലകങ്ങളെന്ന ടൊവിനോ നായകനായ പുതിയ സിനിമയെ ചൂണ്ടിക്കാട്ടിയായിരുന്നു രഞ്ജിത് ഈ പരാമർശം നടത്തിയത്.

താങ്കളുടെ അജ്ഞതയിൽ സഹതാപം രേഖപ്പെടുത്തട്ടെ, തിയറ്ററിൽ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താൻ ഞാൻ ആളല്ല,  കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളെ പറ്റിയും, തിയറ്ററിലെ ആൾക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യർത്ഥം ആയതുകൊണ്ട് അതിനും മുതിരുന്നില്ല എന്നാണ് ഇതിന് മറുപടിയായി ഡോ. ബിജു കുറിയ്ച്ചത്.

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button