വന്‍താര നിരയില്‍ മമ്മൂട്ടിയും? : പുതിയ പ്രോജക്റ്റില്‍ പ്രതീക്ഷയോടെ ആരാധകര്‍

പേരന്‍പ് എന്ന ചിത്രം വലിയ സ്വീകാര്യതയാണ് മമ്മൂട്ടിക്ക് തമിഴില്‍ നല്‍കിയതെങ്കില്‍ രാജമൗലി ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രവും മമ്മൂട്ടിക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഒരു വന്‍ താര നിര അണിനിരക്കുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലായിരിക്കും മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാകുന്നത്. രാം ചരണും, ജൂനിയര്‍ എന്‍ടി ആറും നായകന്മാരാകുന്ന ചിത്രത്തില്‍ ആലിയ ഭട്ട് നായിക കഥാപാത്രമായി എത്തും. ആര്‍ ആര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ രാജമൗലി  1920 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. അജയ് ദേവ്ഗണും, സമുദ്രക്കനിയും പ്രധാന കഥാപാത്രങ്ങളായി സിനെമയിലുണ്ടാകും.

SHARE