ബി.ജെ.പിയെ പിന്തുണയ്ക്കുമോ ? മറുപടിയുമായി സൂപ്പര്‍ താരം

ലോക് സഭ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് ഇന്ത്യ. ബോളിവുഡ് താരങ്ങള്‍ അടക്കം സെലിബ്രിറ്റികള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വോട്ടു ചെയ്യേണ്ട ആവശ്യകഥയെക്കുറിച്ചും ബോധവത്കരണവുമായി രംഗത്ത് എത്തിക്കഴിഞ്ഞു. അതോടെ താരങ്ങളുടെ രാഷ്ട്രീയവും ചര്ച്ചയാവുകയാണ്.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണക്കുമോ എന്ന ചോദ്യത്തിന് ബോളിവുഡ് സൂപ്പര്‍ താരം അമീര്‍ ഖാന്റെ മറുപടി ഇങ്ങനെ.. ” താനൊരു രാഷ്ട്രീയപാര്‍ട്ടിയെയും അനുകൂലിക്കുന്നില്ല”. വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കും വോട്ട് ചെയ്യാനുള്ള അവകാശമുണ്ടെന്നും അതിനുള്ള സൌകര്യം ഉണ്ടാകണമെന്നും അമീര്‍ ആവശ്യപ്പെട്ടു. ആദ്യമായി വോട്ടുചെയ്യാന്‍ പോകുന്നവര്‍ വിശദമായി ആലോചിച്ച്‌ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കണമെന്നും ആമിര്‍ പറഞ്ഞു.

തന്റെ 54-ാം പിറന്നാള്‍ വേളയിലാണ് ആരാധകര്‍ക്കായി ഈ സ്നേഹ സന്ദേശം താരം നല്‍കിയത്.

SHARE