CinemaMollywoodNEWS

ദേവാസുരത്തിലെ വേഷം വേണ്ടെന്ന് വച്ചതാണ്, ചിത്ര

ഒരുപിടി മികച്ച ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ചിത്ര, ദേവാസുരത്തിലെ സുഭദ്രാമ്മാ എന്ന വേശ്യ സ്ത്രീയുടെ കഥാപാത്രം തനിക്ക് പിന്നീട് ഒരു ബാധ്യതയായി മാറിയെന്നു വ്യക്തമാക്കുകയാണ് ചിത്ര,ദേവാസുരത്തിന് ശേഷം പല സംവിധായകരും തന്നെ അത്തരം വേഷങ്ങള്‍ ചെയ്യാനാണ് സമീപിച്ചതെന്നും ചിത്ര വ്യക്തമാക്കുന്നു,

ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന കഥാപാത്രം സ്വീകരിക്കേണ്ട എന്നായിരുന്നു ഞാനും അച്ഛനും തീരുമാനിച്ചത്,പക്ഷെ ശശിയേട്ടന്‍ നിര്‍ബന്ധിച്ചത് കൊണ്ട് അങ്ങനെയൊരു വേഷം ചെയ്യേണ്ടി വന്നു, അത് കൊണ്ട് തന്നെ അതൊരു ബാധ്യതയായി, പിന്നീടു മദാലസ വേഷങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ് പല സംവിധായകരും സമീപിച്ചത്, ചിത്ര ചെയ്തില്ലേല്‍ വേറെ ആളിനെ നോക്കിക്കൊള്ളാം എന്നായിരുന്നു സംവിധായകരുടെ മറുപടി, ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന കഥാപാത്രം തനിക്ക് ഒരു ബാധ്യതയായ അനുഭവം ചിത്ര പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button