ആ ചിത്രത്തിലൂടെ ജീവിതത്തിലും ഒന്നിച്ചു, പക്ഷെ പിരിയേണ്ടി വന്നു; വിവാഹമോചനത്തിന് ശേഷം പൊതുവേദിയില്‍ മലയാളികളുടെ പ്രിയതാരങ്ങള്‍

ബാലതാരമായി സിനിമയില്‍ എത്തുകയും നായികയായി മാറുകയും ചെയ്ത താരമാണ് സുപര്‍ണ. ഭരതന്‍ ഒരുക്കിയ വൈശാലിയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികാ നായകന്മാരാണ് സുപര്‍ണയും സഞ്ജയും. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രണയത്തിലായ ഇരുവരും ജീവിതത്തിലും ഒന്നിച്ചു. എന്നാല്‍ നീണ്ട ദാമ്പത്യത്തില്‍ നിന്നും ഇരുവരും വിവാഹമോചിതരായി. വേര്‍പിരിഞ്ഞ ശേഷം നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരു പരിപാടിയില്‍ ഒന്നിച്ചെത്തിയിരിക്കുകയാണ്. പ്രണയം , വിവാഹം, വേര്‍പിരിയല്‍ എന്നിവയെക്കുറിച്ച് ഇരുവരും പങ്കുവയ്ക്കുന്നു

suparna

”വൈശാലിയുടെ സെറ്റിൽവെച്ചാണ് ആദ്യമായി സഞ്ജയ്‌യെ കാണുന്നത്. ആദ്യദിവസം തന്നെ ഭരതൻ സർ ചെയ്യാൻ പറഞ്ഞത് ക്ലൈമാക്സിലെ ചുംബനരംഗമാണ്. എങ്ങനെ ചെയ്യുമെന്നുള്ള ആശങ്ക രണ്ടുപേർക്കുമുണ്ടായിരുന്നു. അഞ്ച് ടേക്ക് എടുത്തശേഷമാണ് ശരിയായത്. ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതം മാറ്റിമറിച്ച സിനിമയാണ് വൈശാലി. വൈശാലിയിലൂടെയാണ് സഞ്ജയ് ജീവിതത്തിലേക്ക് വരുന്നത്. ഒരുമിച്ച് ജീവിച്ചിരുന്ന കാലമത്രയും ഞങ്ങൾ സന്തോഷത്തിൽ തന്നെയായിരുന്നു. ദൗർഭാഗ്യവശാൽ വിവാഹമോചിതരാകേണ്ടി വന്നു. പക്ഷെ ഇപ്പോഴും മനസിൽ പഴയ പ്രണയമുണ്ട്. ഒരുവട്ടം പ്രണയംതോന്നിയാൽ അത് ജീവിതകാലം മുഴുവൻ മനസിലുണ്ടാകും. അദ്ദേഹത്തിന് എന്റെ ജീവിതത്തിലുണ്ടാകേണ്ട കാലം എത്രനാളാണെന്ന് ദൈവം നേരത്തെ തീരുമാനിച്ചതാണ്. ആ സമയമെത്തിയപ്പോൾ ജീവിതത്തിൽ നിന്നും അദ്ദേഹം പോയി, അങ്ങനെയാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഇടയിൽ ശത്രുതയില്ല. എന്റെ മൂത്തമകനെ കണ്ടാൽ സഞ്ജയ്‌യെ പോലെ തന്നെയാണ്. മകൻ മുന്നിൽ നിൽക്കുമ്പോൾ സഞ്ജയ് മുന്നിൽ നിൽക്കുന്നത് പോലെ തന്നെയാണ് തോന്നുന്നത്. അകന്നാണ് കഴിയുന്നതെങ്കിൽ ഇഷ്ടപ്പെട്ടയാൾ സന്തോഷമായി കഴിയുന്നത് കാണുന്നതാണ് സന്തോഷമെന്ന് ” സുപർണ്ണ പറഞ്ഞു.

തന്റെ മക്കളുടെ നല്ല അമ്മയാണ് സുപർണ്ണയെന്ന് സഞ്ജയും പങ്കുവച്ചു.

കടപ്പാട് : മനോരമ

SHARE