Latest NewsMollywood

മമ്മൂക്കക്ക് പറ്റിയ കഥയെഴുതാമോ? കോമഡി ചെയ്യിക്കരുത്; അലസമായ നിര്‍വികാരമായ മുഖം; ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

മമ്മൂക്കക്ക് വേണ്ടി കഥയെഴുതാമോ എന്ന് ചോദിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജോസഫിന്റെ തിരക്കഥകൃത്ത് ഷാഹി കബീറിന് ലഭിച്ച ഒരു സന്ദേശമാണ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു മമ്മൂക്ക ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതാമോ എന്നായിരുന്നു സന്ദേശം. എന്നാല്‍ വെറും തിരക്കഥ പോരാ.. ചില നിബന്ധങ്ങളുണ്ട്. എന്നെങ്കിലും എഴുതുകയാണെങ്കില്‍ ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാമോ എന്നായിരുന്നു ആരാധകന്റെ സന്ദേശം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

സര്‍ മമ്മുക്കക്ക് പറ്റിയ കഥ എഴുതാമോ

(എന്നെങ്കിലും എഴുതുവാണേല്‍ ഇത് പരിഗണിക്കാമോ)

I മാസ്$ ക്ലാസ് ആയിരിക്കണം

2 കൂളിംഗ് ഗ്ലാസ് പാടില്ല എങ്കിലും സ്റ്റയിലിഷ് ആയിരിക്കണം

3 ശബ്ദത്തില്‍ പഴയ ഗാംഭീര്യം പരമാവധി വരുത്താന്‍ ശ്രദ്ധിക്കണം

4 കൗരവര്‍ ജയിലില്‍ നിന്നു വരുന്ന ടൈപ്പ് ലുക്ക്

5 മുഖം എപ്പോളും ഗൗരവമായിരിക്കണം

നോട്ടം, ഭാവം എല്ലാം

6 കോമഡി ചെയ്യിക്കരുത്

7 അലസമായ നിര്‍വികാരമായ മുഖം

ക്ഷമിക്കണം ഷാഹിക്ക

ആ മമ്മുക്ക യെ ഒന്നു കൂടി സ്‌ക്രീനില്‍ കാണാന്‍ ഒരാഗ്രഹം

കരുത്തുറ്റ കഥയുമായി വരാമോ

എതിരാളി പ്രബലനായിരിക്കണം

നായകന്‍ തോല്‍ക്കുന്നയാളായിരിക്കണം

കൂടെ നില്‍ക്കുന്നവരില്‍ പ്രതീക്ഷിക്കാതെ ഒരുത്തന്‍ ഒറ്റുന്നവനായിരിക്കണം

കൂടെ നില്‍ക്കുന്നവരില്‍ ഒരുത്തന്‍ ചങ്കു കൊടുത്തും സംരക്ഷിക്കുന്നവനായിരിക്കണം

കുറച്ചു സസ്‌പെന്‍സ് നിലനിര്‍ത്തുന്ന തരം ഒരു ക്ലാസ്$ മാസ് ആയിരിക്കണം

തിരക്കഥ എഴുതാന്‍ എനിക്കറിയില്ല

അല്ലേല്‍ ഞാന്‍ എഴുതിയ നേ

ബുള്ളറ്റ് ആയിരിക്കണം

https://www.facebook.com/shahi.mohammed.7/posts/2188802644549252

shortlink

Related Articles

Post Your Comments


Back to top button