CinemaNEWS

കെജിഎഫ് രണ്ടാം ഭാഗം : പ്രതിനായക പവറില്‍ സഞ്ജയ്‌ ദത്തിന്റെ അത്ഭുത വേഷം!

ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് കന്നഡ ചിത്രം കെജിഎഫ്, കന്നഡയിലെ ഏറ്റവും ബിഗ്ബജറ്റ് ചിത്രമെന്ന നിലയില്‍ ബോക്സോഫീസില്‍ ചരിത്രം കുറിച്ച കെജി എഫ് അതിന്റെ രണ്ടാം ഭാഗവുമായി വരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ആദ്യഭാഗത്തില്‍ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന അധീര എന്ന പ്രതിനായകന്റെ റോളില്‍ ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ്‌ ദത്ത് അഭിനയിച്ചേക്കും. ഏപ്രില്‍ രണ്ടാംവാരത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. കോലാറിന്റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്.ബോളിവുഡ് താരങ്ങളുടെ സാന്നിധ്യമാകും കെജിഎഫ് പാര്‍ട്ട് ടുവിന്റെ പ്രധാന ആകര്‍ഷണം.

shortlink

Related Articles

Post Your Comments


Back to top button