GeneralNEWSTV Shows

ഒരു ടിവി ഷോയില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം!

താരങ്ങള്‍ അതിഥികളായി എത്തുന്ന ഒട്ടേറെ ടിവി പരിപാടികള്‍ നാം കണ്ടിട്ടുണ്ടെങ്കിലും വരാനിരിക്കുന്ന ഒരു ചിത്രത്തിന്‍റെ കഥാപാത്രമായി തന്നെ താരം ആ കഥാപാത്രത്തിലേക്ക് അതിഥിയായി എത്തിയാലോ?

‘ഉദാഹരണം സുജാത’ എന്ന മഞ്ജു വാര്യര്‍ ചിത്രം തിയേറ്ററിലെത്താനിരിക്കെ ചിത്രത്തിലെ കഥാപാത്രമായ സുജതയായി തന്നെ ബഡായി ബംഗ്ലാവ് എന്ന ടിവി ഷോയിലേക്ക് കടന്നുവന്നു പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് മഞ്ജു. തനി നാടന്‍ പെണ്‍കുട്ടിയായ സുജാതയുടെ പ്രോഗ്രാമിലേക്കുള്ള വരവ് അപ്രതീക്ഷിതമായിരുന്നു. വ്യത്യസ്ത രീതിയിലുള്ള കോമഡി റിയാലിറ്റി ഷോയാണ് മുകേഷും, രമേശ്‌ പിഷാരടിയും, ആര്യയും, മനോജ്‌ ഗിന്നസുമൊക്കെ ഒന്നിക്കുന്ന ബഡായി ബംഗ്ലാവ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഈ പ്രോഗ്രാമിന് ആരാധകരും ഏറെയാണ്‌. സുജതയായി ആദ്യം പ്രത്യക്ഷപ്പെട്ട മഞ്ജുവാര്യര്‍ പിന്നീടു ചമയം എല്ലാം മാറ്റി നടി മഞ്ജു വാര്യര്‍ ആയി തന്നെ പരിപാടിയുടെ ഭാഗമാകുകയായിരുന്നു. ഇത് രണ്ടാം തവണയാണ് മഞ്ജു വാര്യര്‍ ബഡായി ബംഗ്ലാവില്‍ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button