CinemaMollywoodNEWS

ലോകത്ത് ഏതെങ്കിലുമൊരു നടന് ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചിട്ടുണ്ടാകുമോ? ആ ഭാഗ്യം ഇതാണ്!

ജനുവരിയില്‍ ‘ആദി’ പ്രദര്‍ശനത്തിനെത്തുമ്പോള്‍ ലോകത്ത് ഒരു നടനും ലഭിച്ചിട്ടില്ലാത്ത അപൂര്‍വ്വ റെക്കോര്‍ഡ് ആണ് പ്രണവ് സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. ഒരു നടന്റെ ആദ്യ ചിത്രത്തിനു തന്നെ ഫാന്‍സ്‌ ഷോ ഉണ്ടാകുന്നത് ചരിത്രത്തില്‍ ആദ്യമായിരിക്കും. പ്രണവിന്റെ കന്നി ചിത്രത്തെ വരവേല്‍ക്കാന്‍ താരത്തിന്റെ ഫാന്‍സ്‌ സംഘം തയ്യാറായി കഴിഞ്ഞു . ആദിയുടെ റിലീസിന് തലേന്നാള്‍ തിയേറ്ററില്‍ പ്രണവിന്റെ വലിയ കാട്ടൌട്ടുകള്‍ ഉയരും, ഇതിന്റെ പ്രാരംഭ ജോലികള്‍ ഫാന്‍സ്‌ അസോസിയേഷനുകള്‍ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു. ഓരോ ദിവസം കഴിയുന്തോറും പ്രണവ് മോഹന്‍ലാലിന്‍റെ പേരിലുള്ള ഫാന്‍സ്‌ അസോസിയേഷനുകളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചു വരികയാണ്‌. താരപുത്രന്റെ താരോദയത്തിനായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ഫാന്‍സ്‌ പ്രേമികള്‍. ജീത്തുജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. മോഹന്‍ലാലിന്‍റെതല്ലാത്ത ഒരു ചിത്രം ആശിര്‍വാദ് നിര്‍മ്മിക്കുന്നത് ഇതാദ്യമായാണ്.

shortlink

Related Articles

Post Your Comments


Back to top button