CinemaGeneralLatest NewsMollywoodNEWS

‘തുടക്കകാലം’; അബിയുമൊത്തുള്ള മിമിക്സ് പരേഡിന്റയെ പോസ്റ്റർ പങ്കുവച്ച് നാദിർഷ

കൊച്ചിൻ ഓസ്കറിന്റെ മിമിക്സ് പരേഡ് പരിപാടിയുടെ പഴയൊരു പോസ്റ്ററാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

മിമിക്രി രംഗത്തുനിന്നും സിനിമയിലെത്തിയ താരമാണ് നാദിർഷ. ഇപ്പോഴിതാ തന്റയെ കരിയറിന്റെ തുടക്കകാലത്തെ ഓർമകളുമായിട്ടാണ് താരം എത്തിയിരിക്കുന്നത്. കൊച്ചിൻ ഓസ്കറിന്റെ മിമിക്സ് പരേഡ് പരിപാടിയുടെ പഴയൊരു പോസ്റ്ററാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

മലയാളികളുടെ പ്രിയതാരമായിരുന്ന അബിയെയും പോസ്റ്ററിൽ കാണാം. ‘തുടക്കകാലം….ദിവാകരൻ മാഷ് , ശ്രീലത , അരവിന്ദാക്ഷ കുറുപ്പ്, റൊണാൾഡ് പൊയ്യ , അബി, നാദിർഷാ, ആന്റണി വാഴക്കുളം. ട്രൂപ്പ് ഓണർ ബേബി പേട്ട.’– ചിത്രം പങ്കുവച്ച് നാദിർഷ കുറിച്ചു.

നാദിർഷ ഏറ്റവും അടുത്ത വ്യക്തിബന്ധം കാത്തുസൂക്ഷിച്ച ഒരാളായിരുന്നു അബി. അബി, നാദിര്‍ഷ, ദിലീപ് കൂട്ടുകെട്ടിന്റെ ‘ദേ മാവേലി കൊമ്പത്ത്’ എന്ന ഓഡിയോ കാസറ്റ് തൊണ്ണൂറുകളില്‍ കേരളത്തില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. മിമിക്രിയില്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും സീനിയര്‍ ആയിരുന്നു അബി. സിദ്ദിഖ്-ലാല്‍ കാലഘട്ടത്തിലെ കലാഭവന്‍ മിമിക്രിക്കു ശേഷം വേദികളെ അത്യാകര്‍ഷിച്ചവര്‍ അബിയും ദിലീപും നാദിര്‍ഷയുമൊക്കെയായിരുന്നു. താന്‍ പാരഡി ഗാനങ്ങള്‍ എഴുതാന്‍ കാരണക്കാരന്‍ അബിയാണെന്ന് നാദിര്‍ഷ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button