BollywoodGeneralLatest NewsNew ReleaseNEWSTeasersVideos

‘ഇന്ത്യൻ ഹോംലെസ്സ് ടീമിന്റെ’ കഥപറയുന്ന അമിതാഭ് ചിത്രം ജൂണ്ഡിന്‍റെ ടീസർ പുറത്തിറങ്ങി

വിജയ് ബര്‍സെ എന്ന ഫുട്ബാള്‍ പരിശീലകനായാണ് അമിതാഭ് ബച്ചന്‍ ചിത്രത്തിൽ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ.    2001-ൽ നാഗ്‌പൂരിൽ നടന്ന ഒരു യഥാർഥ സംഭവത്തെ മുൻനി‍ർത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

മറാത്തി സംവിധായകൻ നാഗരാജ് മഞ്ജുളെ സംവിധാനം ചെയ്യുന്ന ആദ്യ ഹിന്ദി ചിത്രം ജൂണ്ഡിന്‍റെ ടീസര്‍ പുറത്തിറങ്ങി. ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് ബര്‍സെ എന്ന ഫുട്ബാള്‍ പരിശീലകനായാണ് അമിതാഭ് ബച്ചന്‍ ചിത്രത്തിൽ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ.

2001-ൽ നാഗ്‌പൂരിൽ നടന്ന ഒരു യഥാർഥ സംഭവത്തെ മുൻനി‍ർത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വിജയ് ബര്‍സെ എന്ന അധ്യാപകൻ ചേരിയിലെ വിദ്യാര്‍ഥികളുടെ ഫുട്ബോള്‍ കളിയിലെ മികവ് കണ്ട ശേഷം പ്രോല്‍സാഹിപ്പിക്കുന്നതിനായി സ്ലം സോക്കര്‍ എന്ന പേരില്‍ ഒരു എൻജിഒ ആരംഭിച്ച് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ആരംഭിക്കുകയുണ്ടായി. ആദ്യ ടൂര്‍ണമെന്‍റിൽ തന്നെ 128 ടീമുകള്‍ ടൂർണമെന്റിന്റെ ഭാഗമായി. ആദ്യത്തെ മല്‍സരം തന്നെ വിജയമാകുകയായിരുന്നു.


ഇതോടെ അധ്യാപകനായ വിജയ് റിട്ടയര്‍മെന്‍റിന് ശേഷം തനിക്ക് ലഭിച്ച തുക മുഴുവൻ ചേരിയിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി ചിലവഴിക്കാൻ തീരുമാനിച്ചു. അവർക്കായി ഒരു ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കുകയുമുണ്ടായി. 2007ല്‍ വിജയ് ബര്‍സെയുടെ കീഴിലുള്ള കുട്ടികള്‍ അന്താരാഷ്ട്ര ഭവനരഹിതരുടെ വേള്‍ഡ് കപ്പില്‍ ( ഹോംലെസ് വേള്‍ഡ്കപ്പ്) ഇന്ത്യന്‍ ഹോംലെസ് ടീം എന്ന പേരില്‍ മല്‍സരത്തില്‍ പങ്കെടുത്തത് അക്കാലത്ത് വലിയ വാർത്തയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button