CinemaLatest NewsMollywoodNEWS

തന്റെ തിരിച്ചുവരവിനുള്ള ആരാധകരുടെ കാത്തിരിപ്പുകള്‍ അവസാനിക്കുന്നു; ഇര്‍ഫാന്‍ ഖാന്‍

ബോളിവുഡില്‍ പകരം വെക്കാനില്ലാത്ത ആരാധകരുടെ പ്രിയതാരമാണ് ഇര്‍ഫാന്‍ ഖാന്‍. താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ആരാധകര്‍ക്ക് സന്തോഷകരമായ വിശേഷവുമാണ് ഇര്‍ഫാന്‍ പങ്കുവെച്ചത്. ശക്തമായി തന്നെ താന്‍ ബോളിവുഡിലേക്ക് തിരിച്ചുവരുകയാണെന്നാണ് താരം അറയിച്ചിരിക്കുന്നത് ഒപ്പം താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും താരം പങ്കുവെച്ചിട്ടു
ണ്ട്. തന്റെ തിരിച്ചുവരവിനുള്ള ആരാധകരുടെ കാത്തിരിപ്പുകള്‍ അവസാനിക്കുന്നു എന്നുള്ള മെസേജ് ആണ് ഇര്‍ഫാന്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുള്ളത്.

ബോളിവുഡില്‍ കുറച്ചു നാളായി അദ്ദേഹം ഉണ്ടായിരുന്നില്ല. കാന്‍സറിനെ തുടര്‍ന്ന് ലണ്ടനില്‍ ചികിത്സയിലാണ് ഇര്‍ഫാന്‍. ഇടയ്ക്ക് ‘അംഗ്രേസി മീഡിയ’ത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി അദ്ദേഹം ഇന്ത്യയില്‍ വന്നിരുന്നു ഇര്‍ഫാന്‍ ഖാന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ രാധിക മദനും ഇര്‍ഫാനുമൊന്നിച്ചുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഇര്‍ഫാന്റെ കരിയറിലെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്ന ഹിന്ദി മീഡിയം അതിന്റെ രണ്ടാം ഭാഗമാണ് അംഗ്രേസി മീഡിയം. 2020 മാര്‍ച്ച് 20 നാണ് ചിത്രത്തിന്റെ റിലീസിനെത്തുന്നത്. നേരത്തെ ബോളിവുഡില്‍ നിന്ന് കുറച്ച് നാള്‍ അകന്നുനിന്ന ഇര്‍ഫാന്‍ ഖാന്‍. കാന്‍സറിനെ തുടര്‍ന്ന് ലണ്ടനില്‍ ചികിത്സയിലായിരുന്നു.

‘എന്റെ ജീവിതം ഭൂമിയേയും ആകാശത്തേയും ഒട്ടാകെ മൂടുന്ന ഒരു വലയത്തിലാകുന്നു.തുടങ്ങിയ പ്രശസ്തകവി റൈനര്‍ മരിയ റില്‍കയുടെ വരികളും ഇര്‍ഫാന്‍പങ്കുവെച്ചിരുന്നു. താരത്തിന്റെ മടങ്ങി വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button