CinemaGeneralKeralaLatest NewsMollywoodNEWSSpecial

മകൾ ഉത്തരയുടെ നൃത്ത പരിപാടിക്കെത്തിയ നടി ഊർമ്മിള ഉണ്ണി മൈക്ക് വലിച്ചെറിഞ്ഞു; ക്ഷേത്രാ​ഗണത്തിൽ നടി നടത്തിയ പരാക്രമത്തിനെതിരെ വൻ ജനരോഷം; വീഡിയോ

ചെയ്യുന്നതിനിടെ നടി കാണികൾക്കു നേരെ മൈക്ക് വലിച്ചെറിഞ്ഞു

മലയാളി പ്രേക്ഷകർക്ക് മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും സുപരിചിതയായ അഭിനേത്രിയാണ് ഊര്‍മ്മിള ഉണ്ണി. നടി എന്നതിലുപരി മികച്ച നര്‍ത്തകി കൂടിയാണ് ഊര്‍മ്മിള. നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും താരത്തിന്റെ മകള്‍ ഉത്തരയും ആരാധകര്‍ക്ക് പരിചിതയാണ് താരം.

മകളുടെ നൃത്തപരിപാടിക്കായെത്തിയ താരം തൃക്കടവൂർ ക്ഷേത്രോത്സവത്തിൽ മകളുടെ നൃത്തത്തിന് മുന്നോടിയായി അനൗൺസ് ചെയ്യുന്നതിനിടെ നടി കാണികൾക്കു നേരെ മൈക്ക് വലിച്ചെറിഞ്ഞുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ചില വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

പതിനായിര കണക്കിന് കാണികളോട് നടി മാപ്പ് പറയണമെന്ന് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രാഗം രാധാകൃഷ്ണൻ അഭിപ്രാപ്പെട്ടു.

തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് രം​ഗം ശാന്തമാക്കിയത്, തുടർന്ന് ഉത്തര നൃത്തം ചെയ്യുന്നതിന് മുൻപായി അതിശക്തമായ മഴ വരികയും കാണികൾ പിരിഞ്ഞ് പോകുകയുമായിരുന്നു, തുടർന്ന് നാമമാത്രമായ സദസിനു മുന്നിൽ ന‍ൃത്തം അവതരിപ്പിച്ച് നടി മടങ്ങി.

https://www.facebook.com/RagamRadhakrishnan/videos/2717990398314198/

shortlink

Related Articles

Post Your Comments


Back to top button