BollywoodGeneralLatest News

പ്രമുഖ നടന്റെ അമ്മ അന്തരിച്ചു; ഇര്‍ഫാനു സംസ്‌കാര ചടങ്ങിനെത്താനാകില്ല

ലോക് ഡൌണ്‍ ആയതിനാല്‍ ഇര്‍ഫാന്‍ ഖാന് സംസ്‌കാര ചടങ്ങിനെത്താനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോളിവുഡിലെ പ്രമുഖ നടന്‍ ഇര്‍ഫാന്‍ ഖാന്റെ അമ്മ അന്തരിച്ചു. കവയിത്രി കൂടിയായ സെയ്ദാ ബീഗം (95) ആണ് മരിച്ചത്.

ടോങ്കിലെ നവാബ് കുടുംബാംഗമാണ്. കൊരോണയെ തുടര്‍ന്നു പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൌണ്‍ ആയതിനാല്‍ ഇര്‍ഫാന്‍ ഖാന് സംസ്‌കാര ചടങ്ങിനെത്താനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയിലാണ് താരം.

ജയ്പൂരിലെ ബെനിവാള്‍ കാന്ത കൃഷ്ണ കോളനിയിലായിരുന്നു സെയ്ദാ ബീഗം താമസിച്ചിരുന്നത്. സല്‍മാന്‍, ഇമ്രാന്‍ എന്നിവരാണ് മറ്റ് മക്കള്‍..

shortlink

Related Articles

Post Your Comments


Back to top button