BollywoodGeneralLatest News

ഞാന്‍ വീട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്, എന്നെ മദ്യശാലയില്‍ എത്തിക്കൂ!! നടന്റെ മറുപടിയ്ക്ക് കയ്യടിച്ച് ആരാധകര്‍

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാനായി ബസ്സുകള്‍ ഒരുക്കുകയും റംസാന്‍ നോമ്പ് എടുക്കുന്നവര്‍ക്ക് ഭക്ഷണ സൗകര്യം ഒരുക്കിയും സഹായഹസ്തവുമായി സോനു

ഈ ലോക് ഡൌണ്‍ കാലത്ത് സമയോജിതമായ പ്രവര്‍ത്തികളിലൂടെ ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് നടനാണ് സോനു സൂദ്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാനായി ബസ്സുകള്‍ ഒരുക്കുകയും റംസാന്‍ നോമ്പ് എടുക്കുന്നവര്‍ക്ക് ഭക്ഷണ സൗകര്യം ഒരുക്കിയും സഹായഹസ്തവുമായി സോനു രംഗത്ത് ഉണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ ടാഗ് ചെയ്ത് ഒരു വിരുതനിട്ട ട്വീറ്റും അതിന് താരം നല്‍കിയ മറുപടിയുമാണ്.

സോനു ഭായ്, ഞാന്‍ വീട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്, ദയവായി എന്നെ മദ്യശാലയില്‍ എത്തിക്കൂ- എന്നായിരുന്നു ട്വീറ്റ്. ഇതിന് രസകരമായി തന്നെയാണ് താരം മറുപടി പറഞ്ഞത്. ”ഭായ്, നിങ്ങളെ മദ്യശാലയില്‍ നിന്ന് വീട്ടിലെത്താന്‍ എനിക്ക് സഹായിക്കാനാവും. ആവശ്യം വരുമ്ബോള്‍ എന്നെ അറിയിച്ചാല്‍ മതി”- താരം കുറിച്ചു. എന്തായാലും സോനുവിന്റെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button